Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒമാനിലും എംബസിക്കു നേരേ സൈബര്‍ ആക്രമണം
Reporter

മസ്‌കറ്റ്: സുല്‍ത്താനേറ്റിലെ ഒരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയം ഉള്‍പ്പെടെ രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം. വിവിധ രാജ്യങ്ങളിലെ സൈറ്റുകളില്‍ നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങളെ കുറിച്ച് ആന്റി വൈറസ് കമ്പനിയായ കാസ്‌പെറസ്‌കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ ഗോസ്‌തേവ് നടത്തിയ വെളിപെടുത്തലിലാണ് ഇക്കാര്യം പറയുന്നത്. റെഡ് ഒക്ടോബര്‍, റോക്രാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യം ചോര്‍ത്താനാണ് ശ്രമം നടന്നത്. കമ്പ്യൂട്ടറുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും രഹസ്യങ്ങളും ജിയോപെളിറ്റിക്കല്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ അഞ്ചുവര്‍ഷം മുമ്പാണ് റോക്രാ സോഫ്റ്റ് വെയര്‍ നിര്‍മിച്ചത്. കാസ്‌പെറസ്‌കി ഈ മാസം 14 പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. ഒമാനില്‍ ആക്രമണത്തിന് വിധേയമായ സ്ഥാപനത്തിന്റെ പേര് പുറത്ത് വിട്ടില്ല. എന്നാല്‍ ഒരു സ്ഥാപനം ഒമാനിലെ ഒരു രാജ്യത്തിന്റെ എംബസിയാണ്. ആക്രമണത്തിന് വിധേയമായ രാജ്യങ്ങള്‍ അധികവും കിഴക്കന്‍ യൂറോപ്പ് രാജ്യങ്ങളാണ്. പഴയ യൂ.എസ്.എസ്.ആറിലെയും മധ്യപൗരസ്ത മേഖലയിലെ ചില രാജ്യങ്ങളും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ലോകത്തിലെ നൂറുക്കണക്കിന് രാജ്യങ്ങാണ് സൈബര്‍ ആക്രമണത്തിന് വിധേയമായത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നയതന്ത്രകാര്യാലയങ്ങള്‍, ഗവേഷക സ്ഥാപകങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ആണവോര്‍ജ ഗവേഷണം, ഓയില്‍, ഗ്യാസ് കമ്പനി, എയറോ സ്‌പേസ് എന്നിങ്ങനെ ഏഴ് മേഖകളിലാണ് രഹസ്യം ചോര്‍ത്തല്‍ ശ്രമം നടന്നത്.

ആരാണ് സൈബര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങള്‍ ഇത്തരം പദ്ധതികള്‍ക്ക് പിന്നിലുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രങ്ങളൂടെ പ്രധാനപ്പെട്ട വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത്. ഇത്തരം രഹസ്യ വിവരങ്ങള്‍ വന്‍ വിലക്ക് വില്‍പന നടത്താനാണ് ശ്രമമെന്ന് വിശ്വസിക്കപ്പെടുന്നു.

 
Other News in this category

 
 




 
Close Window