Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സൗദി എയര്‍ലൈന്‍സില്‍ വന്‍ തിരക്ക്
Reporter

 

റിയാദ്: സൗദി എയര്‍ലൈന്‍സ് യാത്രക്കാരുടെ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതായി 'സൗദിയ' ജനറല്‍ മാനേജര്‍ ഖാലിദ് അല്‍മില്‍ഹം അറിയിച്ചു. യാത്രക്കാരുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ 70 വര്‍ഷത്തെ സൗദിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പോയവര്‍ഷം രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 2012 വര്‍ഷത്തില്‍ 24 ദശലക്ഷത്തിലേറെ യാത്രക്കാരാണ് സൗദിയയുടെ ആഭ്യന്തര രാജ്യാന്തര സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയത്. ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 13.28 ശതമാനം വര്‍ധനയാണ്. 2011 വര്‍ഷത്തില്‍ 'സൗദിയ' യാത്രക്കാരുടെ ആകെ എണ്ണം 21 ദശലക്ഷത്തില്‍ താഴെയായിരുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സര്‍വീസുകളിലൂടെ യാത്രചെയ്തത് 14 ദശലക്ഷത്തിനു മീതെ യാത്രക്കാരാണ്. തൊട്ടു മുന്‍വര്‍ഷത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയായിരുന്നു ഇത്. രാജ്യാന്തര സര്‍വീസുകളില്‍ മാത്രമായി പോയവര്‍ഷം യാത്രചെയ്തത് 10 ദശലക്ഷം പേരാണ്. എട്ടു ലക്ഷത്തിനടുത്ത് യാത്രക്കാരുടെ വര്‍ധനയാണ് തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ 'സൗദിയ'ക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയാണ് യാത്രക്കാരുടെ എണ്ണത്തിലെ ഉയര്‍ന്ന ഗ്രാഫ് തെളിയിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര രാജ്യാന്തര സര്‍വീസുകള്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്നതിന് സര്‍വീസുകളുടെയും സീറ്റുകളുടെയും എണ്ണത്തില്‍ വര്‍ധന വരുത്തി. എയര്‍ബസ് 320, 321, 330, ബോയിങ് 777 എന്നീ ഇനങ്ങളിലെ 58 വിമാനങ്ങളാണ് സൗദിയ സര്‍വീസുകള്‍ക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. 2012 വര്‍ഷത്തില്‍ 171341 ആഭ്യന്തര രാജ്യാന്തര സര്‍വീസുകളാണ് 'സൗദിയ' നടത്തിയത്. 2011 വര്‍ഷത്തെ അപേക്ഷിച്ച് 12892 സര്‍വീസുകളുടെ വര്‍ധനയാണുണ്ടായത്. ഇതും 'സൗദിയ'യുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര റൂട്ടില്‍ 112319 സര്‍വീസുകളാണ് 2012 ല്‍ നടത്തിയത്. 2011 വര്‍ഷത്തേതില്‍ നിന്നു 11356 സര്‍വീസുകളുടെ വര്‍ധനയിലൂടെ 11 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. രാജ്യാന്തര റൂട്ടില്‍ 2012 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 3130 സര്‍വീസുകളുടെ വര്‍ധനയാണ് കാണിച്ചത്. അഥവാ ഏഴു ശതമാനം. ആഭ്യന്തര സര്‍വീസില്‍ കൃത്യതയിലും വ്യവസ്ഥാപിതത്വത്തിലും മുന്‍വര്‍ഷത്തേക്കാള്‍ 90.12 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ രാജ്യാന്തര റൂട്ടില്‍ ഈ രംഗത്ത് 88.21 ശതമാനത്തിന്റെ മേന്മ പുലര്‍ത്തി. വേനലവധി, ഉംറനിര്‍വഹണം, ചെറിയ പെരുന്നാള്‍ അവധി തുടങ്ങിയ സീസണുകളിലാണ് യാത്രക്കാരുടെ ഗണ്യമായ വര്‍ധനയുണ്ടാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദിനം പ്രതി ശരാശരി 65000 യാത്രക്കാര്‍ മൊത്തം 'സൗദിയ'യുടെ ആഭ്യന്തര രാജ്യാന്തര റൂട്ടില്‍ യാത്രചെയ്യുന്നുവെന്നാണ് കണക്ക്.

 
Other News in this category

 
 




 
Close Window