Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
1511 കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്റെ സാന്ത്വന സ്പര്‍ശം
Reporter

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1511 സ്വദേശി കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്റെ സാന്ത്വനസ്പര്‍ശം. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള വസ്തുവകകള്‍ പണയംവെച്ച് പണം കടമെടുത്ത് തിരിച്ചടവിന് മുമ്പ് മരണപ്പെട്ടുപോയ സ്വദേശികളുടെ കുടുംബങ്ങള്‍ക്കാണ് രാജകാരുണ്യത്തിലൂടെ ആശ്വാസം ലഭിച്ചത്.

മരണപ്പെട്ടവരുടെ പേരിലുള്ള കടബാധ്യത എഴുതിത്തള്ളാനും പണയത്തിലിരിക്കുന്ന വസ്തുവകകളുടെ രേഖകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വികസന ഫണ്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍അബ്ദാനി ഇത്രയും പേരുടെ കുടുംബങ്ങള്‍ക്ക് കടബാധ്യതയില്‍നിന്ന് മുക്തിനല്‍കുന്നതായും രേഖകള്‍ തിരിച്ചെടുക്കാനാവശ്യപ്പെട്ടും ഉത്തരവിറക്കി. മൊത്തം 249 ദശലക്ഷം റിയാലിന്റെ തുകയാണ് രാജനിര്‍ദേശത്തെ തുടര്‍ന്ന് എഴുതിത്തള്ളിയത്.

 
Other News in this category

 
 




 
Close Window