Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സ്വകാര്യസംഘങ്ങള്‍ മലയാളി ഉംറ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നു
reporter

 ജിദ്ദ: സംസ്ഥാനത്തു നിന്ന് ആയിരക്കണക്കിനാളുകള്‍ ഉംറയ്ക്കായി എത്തി തുടങ്ങിയതോടെ മേഖലയിലെ പിടിപ്പുകേടുകളെയും ചൂഷണങ്ങളെയും കുറിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്നു തുടങ്ങി. വാഗ്ദാനം ചെയ്യുന്ന യാത്രാതാമസ സൗകര്യങ്ങളില്ലെന്നു മാത്രമല്ല 'അമീറു'മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം മക്കയിലും മദീനയിലും വഴിയിലുമെല്ലാം തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടേണ്ടിയും വരുന്നു. ഇപ്പോള്‍ പ്രമുഖ ട്രാവല്‍സ് വഴിയും ചെറിയ ഗ്രൂപ്പുകള്‍ വഴിയും വന്നവരെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

 കഴിഞ്ഞ ആഴ്ച മലപ്പുറം ചേളാരിയിലെ സ്വകാര്യ ഗ്രൂപ്പില്‍ വന്ന കൊച്ചി സ്വദേശികളുടെ കൂടെയുണ്ടായിരുന്നത് അഞ്ച് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു. കൊച്ചിയിലെ ഏജന്റ് പണം വാങ്ങി ഇവരെ നെടുമ്പാശേരി കോഴിക്കോട് ജിദ്ദ വഴിയുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറ്റി വിട്ടു. ചേളാരിയിലെ ഗ്രൂപ്പിന്റെ പേരുള്ള സ്വന്തം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ജിദ്ദയിലെത്തിയാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ജിദ്ദയിലെയും നാട്ടിലെയും ഫോണ്‍നമ്പറടങ്ങിയ ഗ്രൂപ്പിന്റെ വിസിറ്റിങ് കാര്‍ഡും ഒക്കെ നല്‍കിയിരുന്നു. ജിദ്ദയിലെത്തിയാല്‍ എല്ലാ കാര്യങ്ങള്‍ക്കും ആളുകളും 'അമീറുമാരും' ഉണ്ടാകുമെന്നു പറഞ്ഞാണ് കയറ്റി വിട്ടത്. ജിദ്ദയില്‍ ഇറങ്ങിയ ഇവരെ ആരും തിരിഞ്ഞ് നോക്കിയില്ല. ഭാഷ അറിയാതെ മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ശേഷം ഒരു സൗദി വന്ന് പാസ്‌പോര്‍ട്ട് വാങ്ങി ഒരു വാനില്‍ കയറ്റി കുറെ ദൂരം ചെന്ന് വഴിയിലിറക്കി. ഇവിടെ നിന്ന് ഒരു ടൂറിസ്റ്റ് ബസ് വന്ന് കയറ്റി ഹറമില്‍ എത്തുന്നതിന്റെ കുറച്ചകലെ ഇറക്കി. അവിടെ നിന്നു ഒരു കാറില്‍ താമസിക്കുന്ന റൂമിലെത്തിച്ചു. നാട്ടില്‍ നിന്നു ഇഹ്‌റാം ചെയ്തുവന്ന ഇവര്‍ റൂമിലെത്തിയപ്പോള്‍ ഹോട്ടലിലെ കാര്യങ്ങള്‍ നോക്കുന്ന മലയാളി റൂം കാണിച്ചു കൊടുക്കുകയും രാവിലെ ഉംറ ചെയ്യിക്കാന്‍ കൊണ്ടുപോകാന്‍ ആരെങ്കിലും വരുമായിരിക്കുമെന്നും പറഞ്ഞു.

 അടുത്ത ദിവസവും ഗ്രൂപ്പില്‍ നിന്നാരുമെത്തിയില്ല. നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും സാഹചര്യം ഒരുക്കികൊടുത്തില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. മൂന്നാം ദിവസം ഇവരുടെ സങ്കടങ്ങളറിഞ്ഞ ഹോട്ടലിലെ കുക്ക് ഇവരെ ഉംറ ചെയ്യിക്കാന്‍ കൊണ്ടുപോകുകയും സ്വന്തം ഫോണില്‍ നാട്ടില്‍ വിളിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. വിവരങ്ങളറിഞ്ഞ ബന്ധുക്കള്‍ ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തത്രെ. വൈകീട്ടോടെ ഒരാള്‍ വന്നു നാളെ മദീനയിലേക്ക് പോകണമെന്നും മൊബൈല്‍ സിംകാര്‍ഡ് കൊണ്ടുവരാം എന്നും പറഞ്ഞു. 'അമീറി'ല്ലാതെ മദീനയിലേക്കില്ലെന്ന് വാശിപിടിച്ച ഇവരോട് മദീനയിലെത്തിയാല്‍ അമീറുണ്ടാകുമെന്നും അവിടെ മൂന്ന് ദിവസം തങ്ങി മക്കയിലേക്ക് തിരിച്ചുവരുമെന്നും പറഞ്ഞു. പിന്നിടുള്ള ചോദ്യങ്ങള്‍ക്ക് വളരെ മോശമായ രീതിയിലായിരുന്നു മറുപടി. ഇപ്പോള്‍ മദീനയിലുള്ള ഇവര്‍ക്ക് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഒരു 'അമീര്‍' വന്നിട്ടുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഗ്രൂപ്പില്‍ 130 ഓളം പേരുള്ളത് അറിഞ്ഞത്. ഇതില്‍ കൂടുതലും പ്രായമായവരും സ്ത്രീകളുമാണ്. 50000 ഓളം രൂപകൊടുത്ത്, 15 ദിവസത്തെ ഉംറ പാക്കേജില്‍ വന്ന ഇവര്‍ക്ക് രണ്ട് ദിവസം യാത്രക്ക് വേണ്ടി മാറ്റിവെച്ചാല്‍ ബാക്കി കിട്ടുന്നത് 13 ദിവസമാണ്. ഇതില്‍ നിന്ന് ഒരാഴ്ച കഴിഞ്ഞ് ഒരു ഉംറ ചെയ്യാന്‍ മാത്രമാണ് ഇവര്‍ക്ക് സാധിച്ചത്; അതും ഹോട്ടലിലെ കുക്കിന്റെ നല്ല മനസ്സുകൊണ്ട്. ഇതേ അവസ്ഥതന്നെയാണ് രാമനാട്ടുകരക്ക് സമീപ പ്രദേശത്തുനിന്നു വന്ന ഉംറ ഗ്രൂപ്പുകാര്‍ക്കും പറയാനുള്ളത്. ഇവര്‍ മഹല്ല് കേന്ദ്രീകരിച്ച് ഒരു സ്വകാര്യഗ്രൂപ്പിനു കീഴിലാണെന്നു മാത്രം. മിക്ക ഗ്രൂപ്പിലും 100നും 200നും ഇടയിലാളുകളുണ്ട്. ഇവര്‍ക്ക് ഒന്നോ രണ്ടോ അമീറുമാര്‍ മാത്രം

 
Other News in this category

 
 




 
Close Window