Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വിദേശികളുടെ തൊഴില്‍ വിസയ്‌ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുന്നു
reporter

 ദോഹ: ഖത്തറിലേക്ക് വരുന്ന വിദേശികളുടെ തൊഴില്‍ വിസക്കുള്ള അപേക്ഷക്കൊപ്പം നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അപേക്ഷകന് പകര്‍ച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് അപേക്ഷക്കൊപ്പം ഹാജരാക്കേണ്ടത്. അതത് രാജ്യങ്ങളില്‍ ഖത്തര്‍ അംഗീകരിച്ച മെഡിക്കല്‍ സെന്റര്‍ വിശദമായ പരിശോധനക്ക് ശേഷം നല്‍കുന്നതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. പുതിയ സംവിധാനം ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്നും മെഡിക്കല്‍ കമീഷനും ആഭ്യന്തരമന്ത്രാലയവും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കമീഷനിലെ ലബോറട്ടറി സേവന വിഭാഗം മേധാവി ഡോ. അഹ്മദ് ഇസ്മയില്‍ അറിയിച്ചു.

 പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ നാട്ടിലെ അംഗീകൃത മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള സര്‍ട്ടഫിക്കറ്റ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കാത്തവര്‍ക്ക് വിസ അനുവദിക്കില്ല. വിദേശികള്‍ ഖത്തറിലെത്തുന്നതിന് മുമ്പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവഴി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശികള്‍ ഖത്തറിലെത്തിയശേഷം വൈദ്യപരിശോധനയില്‍ പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. മെഡിക്കല്‍ കമീഷനില്‍ നിലവില്‍ ഓരോ ദിവസവും ഒട്ടേറെ വിദേശികള്‍ നിര്‍ബന്ധിത വൈദ്യ പരിശോധനക്കെത്തുന്നുണ്ട്. പരിശോധനയില്‍ എച്ച്.ഐ.വി, ക്ഷയം (ടി.ബി), ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി എന്നിവ കണ്ടെത്തുന്നതിനെത്തുടര്‍ന്ന് ഇവരില്‍ പലരെയും തിരിച്ചയക്കാറുമുണ്ട്. നാട്ടില്‍ നിന്ന് തന്നെ ഇത്തരം പരിശോധന നടത്തുന്നതുവഴി രോഗബാധയുള്ളവര്‍ ഖത്തറിലെത്തുന്നത് തടയാനും മെഡിക്കല്‍ കമീഷനിലെ അനാവശ്യ തിരക്ക് കുറക്കാനും കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സംവിധാനം സൗദി അറേബ്യയില്‍ നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്.

 
Other News in this category

 
 




 
Close Window