Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മഴക്കെടുതി: 2500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
Reporter

തബൂക്ക്: തബൂക്കില്‍ മഴക്കെടുതി ബാധിച്ച 2500 ഓളം പേരെ സിവില്‍ ഡിഫന്‍സ് മാറ്റിപ്പാര്‍പ്പിച്ചു. മഴ തുടര്‍ന്നതോടെ നാശനഷ്ടങ്ങളുടെ തോത് വര്‍ധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ജനജീവിതം താളം തെറ്റി. അടുത്തിടെ ഭവന വകുപ്പ് നിര്‍മിച്ച 919 പുതിയ ഹൗസിങ് യൂണിറ്റുകള്‍ക്ക് ചുറ്റും വെള്ളം മൂടിയിട്ടുണ്ട്. പല റോഡുകളും തകര്‍ന്നു. മഴവെള്ള ഒഴുക്കില്‍പെട്ട് ചില റോഡുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ഹഖ്ല്‍തബൂക്ക്, ദുബാഅ്തബൂക്ക് എന്നീ പ്രധാന റോഡുകളും കേട്പാടുകള്‍ സംഭവിച്ചതിലുള്‍പെടും. തീമാഅ് മേഖലയില്‍ രണ്ട് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ വാദി ജദീദില്‍ ഒരു കുഞ്ഞ് മുങ്ങി മരിച്ചിരുന്നു. ഇതോടെ മഴമൂലം മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളം കയറിയ പല ഗ്രാമങ്ങളിലെയും താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ സിവില്‍ ഡിഫന്‍സിന് നേതൃത്വത്തില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു മുങ്ങല്‍ വിദഗ്ധരും ബോട്ടുകളും വിമാനങ്ങളും രംഗത്തുണ്ട്. തബൂക്കിന് തെക്ക് ഭാഗത്തെ ഡിസ്ട്രിക്റ്റുകളില്‍ നിന്ന് 1000 ഓളം പേരെ മാറ്റിയിട്ടുണ്ട്. ഇവരെ ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്റുകളിലും കല്യാണ മണ്ഡപങ്ങളിലും താമസിപ്പിച്ചിരിക്കയാണ്. താഴ് വാരയായതിനാല്‍ പ്രദേശത്തെ പല വീടുകളും വെള്ളത്തിനടിയിലാണ്. റോഡുകളിലെ വെള്ളക്കെട്ടുകള്‍ പമ്പ് ചെയ്തു നീക്കാന്‍ മുനിസിപ്പാലിറ്റി ജോലിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരുക്കിയിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മംദൂഹ് അല്‍അന്‍സി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ്, എയര്‍ഫോഴ്‌സ് വിമാനങ്ങളും രംഗത്തുണ്ട്. ദുബാഅ്ബദീഅ് റോഡില്‍ കുടുങ്ങിയ 14 പേരെ എയര്‍ഫോഴ്‌സ് വിമാനം രക്ഷപ്പെടുത്തി. ഹയ്യ് ദംജില്‍ കൂടുങ്ങിയ 23 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്ററാണ് രക്ഷപ്പെടുത്തിയത്. അസീര്‍, റിയാദ് മേഖലകളില്‍ നിന്നുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനസംഘം തബൂക്കിലെത്തിയിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. 

 
Other News in this category

 
 




 
Close Window