Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സഞ്ജയ് വര്‍മ മടങ്ങുന്നു
Reporter

ദുബായ്: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ മടങ്ങുന്നനു. ദുബായില്‍ മൂന്നു വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതത്തിനു ശേഷമാണു മടക്കം. ചുരുങ്ങിയ സമയത്തിനകം നയതന്ത്ര മേഖലയില്‍ തന്‍േറതായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചെന്ന സംതൃപ്തി ഇദ്ദേഹത്തിനുണ്ട്. . ഒപ്പം, ചെയ്യാന്‍ ഉദ്ദേശിച്ച ഒത്തിരി കാര്യങ്ങള്‍ നാളെയെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയും.

ഇപ്പോള്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായ വേണുരാജാമണിയുടെ പിന്‍ഗാമിയായി 2010 ഫെബ്രുവരിയിലാണ് സഞ്ജയ് വര്‍മ ദുബായ് കോണ്‍സല്‍ ജനറലായത്. മൂന്നു വര്‍ഷത്തെ കാലാവധി തികയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നയതന്ത്ര ദൗത്യവുമായി മറ്റൊരു രാജ്യത്തേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. 1990ല്‍ ഇന്ത്യന്‍ നയതന്ത്ര രംഗത്തേക്ക് വന്ന സഞ്ജയ് വര്‍മ '92ല്‍ ഹോങ്കോങിലെത്തി. '95ല്‍ ഫിലിപ്പീന്‍സില്‍ നിയമനം ലഭിച്ചു. '98ല്‍ ദല്‍ഹിയിലേക്ക് മടങ്ങി. നാല് വര്‍ഷത്തിനുശേഷം, 2002ല്‍ അയല്‍ രാജ്യമായ നേപ്പാളിലേക്കാണ് പോയത്. 2005ല്‍ ചൈനയിലെ ദൗത്യം ഏറ്റെടുത്തു. 2008ല്‍ വീണ്ടും ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക്. അവിടെ നിന്നാണ് 2010 ഫെബ്രുവരിയില്‍ ദുബായിലേക്ക് വന്നത്.

ദുബായില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ തന്റെ മനസ്സില്‍ ഒത്തിരി നല്ല സ്മരണകളുണ്ടെന്ന് സഞ്ജയ് വര്‍മ പറഞ്ഞു. ഗള്‍ഫിലെ മറ്റേത് മേഖലയേക്കാള്‍ ഇന്ത്യന്‍ സമൂഹം ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത് ദുബൈയിലാണ്. ഓരോ സംസ്ഥാനക്കാര്‍ക്കും ചെറിയ പ്രദേശങ്ങളില്‍നിന്ന് വന്നവര്‍ക്കും കൂട്ടായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ അവര്‍ ഒന്നിച്ചുനില്‍ക്കുന്നത് സന്തോഷകരമാണ്. പ്രത്യേകിച്ച് ആര്‍ക്കെങ്കിലും സഹായം ലഭ്യമാക്കുന്നത് പോലുള്ള കാര്യങ്ങളില്‍ ഇത്തരം കൂട്ടായ്മകളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും ഏറെ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. നിരവധി സേവന പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു.

ദുബായിലെ ഇന്ത്യന്‍ സമൂഹവുമായി അടുത്തിടപഴകാനും അവരെ കാണാനും സാധിച്ചതില്‍ സന്തോഷമുണ്ട്. അതേസമയം, ഇവിടെനിന്ന് പോകുമ്പോള്‍ അവരെ നഷ്ടമാകുന്നുവെന്ന സങ്കടവും. മറ്റൊരു രാജ്യത്ത് താമസിക്കുമ്പോഴും ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരാണ് പ്രവാസികള്‍. ഇത് പലപ്പോഴും ഹൃദയത്തെ സ്പര്‍ശിച്ചുസഞ്ജയ് വര്‍മ മനസ്സ് തുറന്നു.

യു.എ.ഇയും ഇന്ത്യയും തമ്മിലെ ബന്ധം സമീപ കാലത്ത് വളരെ ശക്തിപ്പെട്ടതായി അദ്ദേഹം എടുത്തുപറഞ്ഞു. പ്രത്യേകിച്ച് സാമ്പത്തിക, മാനവ വിഭവശേഷി മേഖലകളിലെ സഹകരണം ശക്തമാണ്. 201112 സാമ്പത്തിക വര്‍ഷം രണ്ടു രാജ്യങ്ങളും തമ്മില്‍ 71 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 201213 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസം 38 ബില്യന്‍ ഡോളറിന്റെ വ്യാപാരമുണ്ടായി. യു.എ.ഇയില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യയില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളില്‍ യു.എ.ഇ പത്താം സ്ഥാനത്തുണ്ട്.

യു.എ.ഇഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരസ്പര ചര്‍ച്ചകളും സന്ദര്‍ശനങ്ങളും നടക്കുന്നു. യു.എ.ഇയിലേക്ക് ജോലിക്ക് വരുന്നതിന് പുറമെ ഇവിടെ സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും സമീപ കാലത്ത് ഗണ്യമായി വര്‍ധിച്ചു. പ്രത്യേകിച്ച് ദുബായിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നു. 2012ല്‍ ദുബായില്‍ മാത്രം 12 ലക്ഷം ഇന്ത്യക്കാരാണ് സന്ദര്‍ശനത്തിന് എത്തിയത്. ഇന്ത്യന്‍ സമൂഹത്തിന് യു.എ.ഇയില്‍ ലഭിക്കുന്ന മികച്ച പരിഗണനയും സംരക്ഷണവും ഏറെ പ്രശംസാര്‍ഹമാണ്‌സഞ്ജയ് വര്‍മ പറഞ്ഞു.

 
Other News in this category

 
 




 
Close Window