Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മക്കയില്‍ കെട്ടിട സുരക്ഷാ പരിശോധന കര്‍ശനമാക്കി
Reporter

ജിദ്ദ: ഉംറ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയതോടെ മക്കയില്‍ സിവില്‍ ഡിഫന്‍സ് പരിശോധന കര്‍ശനമാക്കി. തീര്‍ഥാടകരെ താമസിപ്പിക്കുന്ന അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും സുരക്ഷാനിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പരിശോധന. സുരക്ഷ നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങളില്‍ തീര്‍ഥാടകരെ താമസിച്ചാല്‍ വൈദ്യുതി വിച്ഛേധിക്കുകയും കെട്ടിടം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് മക്ക സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ ഖലഫ് അല്‍മത്‌റഫി വ്യക്തമാക്കി. നിയമലംഘനം നടത്തിയ നിരവധി കെട്ടിടങ്ങളില്‍ തീര്‍ഥാടകരെ താമസിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതു വരേക്കും കെട്ടിടം അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി 1650 പരിശോധനകള്‍ നടത്തി. നിയമം ലംഘിച്ചവര്‍ക്കെതിരെ 30 ഓളം വിധികള്‍ സിവില്‍ ഡിഫന്‍സ് സമിതി ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. താമസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച എട്ട് ഗോഡൗണുകള്‍ മാറ്റിയതായും സിവില്‍ ഡിഫന്‍സ് മേധാവി പറഞ്ഞു.

അടുത്ത ഹജ്ജ് വേളയില്‍ രോഗികളും വികലാംഗര്‍ക്കും പ്രത്യേക ബസ് സര്‍വീസ് നടത്തും. ഹജ്ജ് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളാണ് ബസുകള്‍ ഒരുക്കുന്നത്. രോഗികള്‍ക്കും വികലാംഗകര്‍ക്കും യാത്രക്കാവശ്യമായ നൂതന സൗകര്യങ്ങളോട് കൂടിയതാണ് ഇവ. ആദ്യമായാണ് രോഗികള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ബസുകള്‍ ഒരുക്കുന്നത്. 18 ഓളം ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്ക് കീഴില്‍ 20,000 തോളം ബസുകള്‍ ഹജ്ജ് വേളയില്‍ സര്‍വീസ് നടത്താറുണ്ട്. ചില കമ്പനികളുടെ ബസ്സുകള്‍ വിദ്യാര്‍ഥികളുടെ യാത്രക്കും ഉംറ സീസണില്‍ തീര്‍ഥാടകരുടെ യാത്രക്കും സര്‍വീസ് നടത്താറുണ്ട്. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഹജ്ജ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേധാവി കേണല്‍ അഹ്മദ് ബിന്‍ അബ്ദുല്ല സിംബാവ ശുമൈസി മേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. തീര്‍ഥാടകര്‍ക്കൊരുക്കിയ പുതിയ ബസുകളും വര്‍ക്ക്ഷാപ്പുകളും സര്‍വീസ് സ്‌റ്റേഷനുകളും സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണുകളും അദ്ദേഹം പരിശോധിച്ചു.

 
Other News in this category

 
 




 
Close Window