Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒട്ടകങ്ങള്‍ റോഡില്‍; ഇത്തിഹാദില്‍ അപകടം പതിയിരിക്കുന്നു
Reporter

ഷാര്‍ജ: ഒട്ടകങ്ങള്‍ റോഡിലിറങ്ങുന്നത് ഉമ്മുല്‍ഖുവൈന്‍- റാസല്‍ഖൈമ ഇത്തിഹാദ് റോഡില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി ഒട്ടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോഡിലിറങ്ങിയത്. ഇവയെ മുന്‍കൂട്ടി കാണാനായതുകൊണ്ടാണ് അപകടങ്ങള്‍ ഒഴിവായത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ ദൂരക്കാഴ്ച മറയുന്ന ദിവസങ്ങളില്‍ ഒട്ടകങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഒട്ടകങ്ങളെ ഇടിച്ചാല്‍ അപകടം ഉറപ്പാണ്. വാഹനത്തിന്റെ മുന്‍വശത്ത് വന്ന് വീഴുന്ന ഇവക്കും വാഹനത്തിലുള്ളവര്‍ക്കും ജീവഹാനി സംഭവിക്കലാണ് പതിവ്. ഇത്തരത്തിലുള്ള നിരവധി മരണങ്ങള്‍ മുന്‍കാലത്ത് നടന്നത് കണക്കിലെടുത്താണ് റോഡുകളില്‍ അധികൃതര്‍ കൂറ്റന്‍ സംരക്ഷണ വേലികള്‍ തീര്‍ത്തത്. എന്നാല്‍ ചിലയിടങ്ങളില്‍ ഇത്തരം വേലികള്‍ തകര്‍ന്നത് ഒട്ടകങ്ങള്‍ റോഡിലിറങ്ങാന്‍ കാരണമാകുന്നു. ഒട്ടകത്തെ ഇടിച്ചാല്‍ വന്‍ ശിക്ഷയാണ് യു.എ.ഇയിലുള്ളത്. കാലിച്ചന്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ശ്രദ്ധയില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില ചന്തകളിലേക്കുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നത് റോഡരികിലാണ്. ഇവരുടെ ശ്രദ്ധയില്ലായ്മ കാരണം മൃഗങ്ങള്‍ റോഡിലേക്കിറങ്ങുകയാണ്. ഇത്തിഹാദ് റോഡ് വഴി യാത്ര ചെയ്യുമ്പോള്‍ വേഗം പരമാവധി കുറക്കുന്നതാണ് നല്ലത്. അപകടങ്ങള്‍ തടയാന്‍ വേഗപരിധി മണിക്കൂറില്‍നിന്ന് 100 കിലോമീറ്ററില്‍ 80 ആക്കി കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു.

 
Other News in this category

 
 




 
Close Window