Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി
Reporter

മസ്‌കത്ത്: തെക്കര്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ 391 വ്യാജ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ പിടികൂടി. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വിറ്റവര്‍ക്കെതിര അധികൃതര്‍ നടപടിയെടുത്തു. 37 കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളും 265 ലേബലില്ലാത്ത ഉല്‍പന്നങ്ങളും 11 നിരോധിത ഉല്‍പന്നങ്ങളും മനുഷ്യ ശരീരത്തിന് ഹാനികരമായ 42 ഉല്‍പന്നങ്ങളുമാണ് ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതര്‍ പിടികൂടിയത്. മനുഷ ശരീരത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയത് സലൂണുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമതിരെ നടപടിയെടുക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.

റൂവിയിലും മറ്റും വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് വ്യാപകമായതായി ഉപഭോക്തൃ സംരക്ഷണ സമിതിക്ക് പരാതി ലഭിച്ചിട്ടുണ്ട്. കാലവധി കഴിഞ്ഞ ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നുണ്ട്. റൂവിയില്‍ ഉല്‍പാദന രാജ്യത്തിന്റെ പേര് മാറ്റിയടിച്ചു ഗുണനിലവാരമില്ലാത്ത ഉല്‍പനങ്ങള്‍ വിറ്റും ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ട്. ഒറിജിനല്‍ ഉല്‍പന്നങ്ങളെന്ന പേരില്‍ വ്യാജ ഉല്‍പന്നങ്ങളാണ് കച്ച വടക്കാര്‍ വില്‍ക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ഒറിജിനല്‍ ഉല്‍പന്നങ്ങളുടെ വില ഈടാക്കുകയും ചെയ്യുന്നു. വര്‍ധിച്ചു വരുന്ന ഈ പ്രവണതക്കെതിരെ ഉപഭോക്തൃ സംരക്ഷണ സമിതി ശക്തമായ നടപടികള്‍ എടുക്കാനാണ് സാധ്യത. ചെറുകിട കച്ചവടക്കാരാണ് ഇത്തരം ഉല്‍പന്നങ്ങള്‍ വിറ്റ് ലാഭം കൊയ്യുന്നത്. ഒറിജിനലിനേക്കാള്‍ വ്യാജന്മാര്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ പല ഒറിജിനല്‍ ഉല്‍പന്നങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമല്ലാതായി.

 
Other News in this category

 
 




 
Close Window