Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കിരീടാവകാശി ഇനി ഡപ്യൂട്ടി പ്രധാനമന്ത്രി
Reporter

മനാമ: എക്‌സിക്യൂട്ടീവ് അതോറിട്ടീസ് ബോഡികളുടെ വികസന കാര്യങ്ങള്‍ക്കയുള്ള ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയെ തെരഞ്ഞെടുത്തുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ ഉത്തരവായി. തനിക്ക് ലഭിച്ച ബഹുമതി ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ സേവിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കിരീടാവകാശി രാജാവിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. രാജാവിന്റെ നിര്‍ദേശാനുസരണം അല്ലാഹുവിന്റെ സഹായത്തോടെ നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കും. ഉന്നതമായ രാജ്യത്തിന്റെയും ജനതയുടെയും ക്ഷേമത്തിനായി പ്രയത്‌നിക്കും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ സഹായ സഹകരണങ്ങളും ഇക്കാര്യത്തില്‍ തനിക്ക് മുതല്‍ക്കൂട്ടാകും. രാജാവ് നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന്റെ പുരോഗതിക്ക് അനുപേക്ഷണീയമാണ്. ഇതിലൂടെ സമത്വവും സാമ്പത്തിക സുസ്ഥിരതയും കൈവരുത്താനാകും. രാജ്യത്തിന്റെ കവാടങ്ങള്‍ ഏവര്‍ക്കും ഏതുസമയം എത്തിപ്പിടിക്കാന്‍ പാകത്തില്‍ സുതാര്യമാണ്. നമ്മള്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍, മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വൈവിധ്യതയില്‍ ഏകത്വ ഭാവം നല്‍കിയും സമാധാനവും സുരക്ഷയും പ്രദാനം ചെയ്യാനാകുമെന്ന് കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിയുടെ പുതിയ നിയോഗത്തെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സ്വാഗതം ചെയ്തു. സുപ്രധാനമായ തീരുമാനമാണ് രാജാവ് എടുത്തിരിക്കുന്നത്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ നിയോഗത്തിലൂടെ സാധിക്കും. ഒരു കുടക്കീഴിലിരുന്ന് രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window