Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ചാള്‍സ് രാജകുമാരന് ഒമാനില്‍ ഊഷ്മള സ്വീകരണം
Reporter

മസ്‌കത്ത്: മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഒമാനിലെത്തിയ ചാള്‍സ് രാജകുമാരനും കാമില രാജകുമാരിയും ബൈത്തുല്‍ ബറഖ കൊട്ടാരത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതടക്കമുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി, വിദേശ കാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദി, ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഹിനായ്, ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ജാമി ബൗഡന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിലെത്തിയ ചാള്‍സ് രാജകുമാരനെയും പ്രതിനിധി സംഘത്തെയും ഹെറിട്ടേജ്, കള്‍ചറല്‍ മന്ത്രി സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സഈദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും ആലപിച്ചിരുന്നു.

പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദി, വിദ്യാഭ്യാസ മന്ത്രി മായിദാ ബിന്‍ത് അഹമദ് അല്‍ ശൈബാനിയ്യ തുടങ്ങിയ പ്രമുഖരും ഇരു രാജ്യങ്ങളിലെയും അംബാസഡര്‍മാരും വിവിധ സേനാ വിഭാഗം തലവന്‍മാരും രാജകുമാരനെ സ്വീകരിക്കാനെത്തിയിരുന്നു.

രാജകുമാരന്റെ അഞ്ചാം ഒമാന്‍ സന്ദര്‍ശനമാണിത്. രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. 17 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കോട്ട, പഴയ കാലത്തിന്റെ ഓര്‍മയായി ഇപ്പോഴും നിലനില്‍ക്കുന്ന ജലസേചന പദ്ധതിയായ ഫലജ് പദ്ധതി, ബ്രിട്ടീഷ്, ഒമാന്‍ സ്‌കൂളുകള്‍ എന്നിവ രാജകുമാരന്‍ സന്ദര്‍ശിക്കും.

 
Other News in this category

 
 




 
Close Window