Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കിരീടാവകാശിയുടെ ജപ്പാന്‍ സന്ദര്‍ശനം: ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു
Reporter

മനാമ: സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനും സംയുക്ത നിക്ഷേപത്തിനുമായുള്ള നിരവധി ധാരണാ പത്രങ്ങളില്‍ ബഹ്‌റൈനും ജപ്പാനും ഒപ്പുവെച്ചു. കിരീടാവകാശിയും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ് ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് പ്രതിനിധികള്‍ ജപ്പാന്‍ അധികൃതരുമായി വിവിധ വിഷയങ്ങളിലുള്ള 13 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചത്. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മുംതലാകാത് എന്നിവയുടെയും സ്വകാര്യ സംരംഭങ്ങളിലെയും പ്രതിനിധികളുണ്ട്. ഒസാക, ടോകിയോ നഗരങ്ങള്‍ സന്ദര്‍ശിച്ച സംഘം ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ബഹ്‌റൈനില്‍ നിക്ഷേപം ഇറക്കുന്നതിനും ജപ്പാനിലെ ബിസിനസ് ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി.

ജപ്പാന്‍ സന്ദര്‍ശനം വിജയകരമായി തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും ദീര്‍ഘകാലമായി ഇരു രാജ്യങ്ങളും തമ്മില്‍ ലാഭകരമായ നിരവധി ബിസിനസ് സംരംഭങ്ങളുണ്ടെന്നും ഗതാഗത മന്ത്രിയും ഇ.ഡി.ബി ആക്ടിങ് സി.ഇ.ഒയുമായ കമാല്‍ ബിന്‍ അഹ്മദ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ത്വരിതപ്പെടുത്തുന്ന നിരവധി കരാറുകളില്‍ ഒപ്പുവെക്കാനായത് ശ്‌ളാഘനീയമാണെന്ന് ബി.സി.സി.ഐ ചെയര്‍മാന്‍ ഡോ. എസ്സാം ഫക്രു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഭാവിയില്‍ കൂടുതല്‍ ശക്തമാക്കാന്‍ കരാറുകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈനും ജപ്പാനും തമ്മില്‍ 1932 മുതല്‍ ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നുണ്ട്. നൊമൂറാ സെക്യൂരിറ്റീസ്, ടൊയോട്ട ട്രേഡിങ് സെന്റര്‍, യൊകോഗാവ, ദൈവ സെക്യൂരിറ്റീസ്, യമാട്ടോ കൊഗ്യോ, എസ്.ബി.ഐ ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങി നിരവധി പ്രമുഖ ജപ്പാന്‍ കമ്പനികള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഒപ്പുവെച്ച കരാറുകളില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സംരംഭങ്ങളുണ്ട്.

ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര, സാങ്കേതിര മേഖലയില്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തമ്മില്‍ വിവരങ്ങളും അക്കാദമിക ഉദ്യോഗസ്ഥരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈമാറും.

 
Other News in this category

 
 




 
Close Window