Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
മാതാപിതാക്കള്‍ തന്റെ കുട്ടിക്കാലത്ത് 700 ല്‍ അധികം ഫോട്ടോകള്‍ എടുത്തെന്ന് പെണ്‍കുട്ടിക്കു പരാതി. അവള്‍ പോലീസില്‍ പരാതിപ്പെട്ടു. തന്റെ വാക്കുകള്‍ക്ക് രക്ഷിതാക്കള്‍ തീരെ വിലകല്‍പ്പിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്
reporter
അത് കുട്ടിക്കാലത്തേ ചിത്രങ്ങളാണ് സമ്മതിച്ചു. പക്ഷെ അത്തരം സ്വകാര്യചിത്രങ്ങള്‍ പൊതുവായ ഇടത്ത് പ്രദര്‍ശിപ്പിക്കുന്നത് ശരി

യാണോ? ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് മാതാപിതാക്കള്‍ക്ക് എന്നോട് ഒരു വാക്കു ചോദിക്കാമായിരുന്നു' ദേഷ്യവും സങ്കടവും ഉള്ളിലൊളുപ്പിക്കാനാവാതെ ഓസ്ട്രിയന്‍ സ്വദേശിയായ പെണ്‍കുട്ടി പ്രതികരിച്ചു.

ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പെണ്‍കുട്ടി മാതാപിതാക്കളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ തയാറായില്ല. കുട്ടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അവകാശമുള്ളതുകൊണ്ടു തന്നെയാണ് അത് ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വാദം. കുട്ടിക്കാലം മുതല്‍ 2009 വരെയുള്ള 500 ചിത്രങ്ങള്‍ മാതാപിതാക്കള്‍ അവരുടെ 700 ല്‍ അധികം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും അത് വളരെയധികം നാണക്കേടുണ്ടാക്കിയെന്നും പെണ്‍കുട്ടി പറയുന്നു.

തന്റെ വാക്കുകള്‍ക്ക് രക്ഷിതാക്കള്‍ തീരെ വിലകല്‍പിക്കാത്തതുകൊണ്ടാണ് നിയമത്തിന്റെ സഹായംതേടുന്നതെന്നും പെണ്‍കുട്ടി വിശദീകരിക്കുന്നു. നവംബറിലാണ് കേസ് വിളിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെന്നു തെളിഞ്ഞാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക മിഷേല്‍ റെയ്മി പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ കര്‍ശനമായ നിയമങ്ങള്‍ ഒന്നും ഓസ്ട്രിയയില്‍ നിലവിലില്ല. എന്നാല്‍ ഈ കേസില്‍ രക്ഷിതാക്കള്‍ തോല്‍ക്കുകയാണെങ്കില്‍ ഇത് വലിയ ചലനമായിരിക്കും അവിടെയുണ്ടാക്കുക. കുഞ്ഞുങ്ങളുടെ സമ്മതമോ അനുവാദമോ ചോദിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന നിരവധി രക്ഷിതാക്കള്‍ വെട്ടിലാകുമെന്നും അഭിഭാഷക പറയുന്നു.
 
Other News in this category

 
 




 
Close Window