Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
കാന്‍സര്‍ ആദ്യഘട്ടങ്ങളിലാണ് തിരിച്ചറിയുന്നതെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ എളുപ്പമാണ്. കാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയുക എന്നതാണ് പ്രധാനമായ കാര്യം. അലര്‍ജിയെന്നു കരുതുന്ന പാടുകള്‍ പോലും ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം.
reporter
കാന്‍സര്‍ ആദ്യഘട്ടങ്ങളിലാണ് തിരിച്ചറിയുന്നതെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ വളരെയെളുപ്പമാണ്. പക്ഷേ, കാന്‍സറിന്റെ കൃത്യമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി തിരിച്ചറിയാനാവില്ല. ഏതാനും ബ്രിട്ടീഷ് വൈദ്യപഠനങ്ങള്‍ തെളിയിക്കുന്നത് ചര്‍മത്തിന്റെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് കാന്‍സര്‍ ബാധ നേരത്തെ മനസിലാക്കാമെന്നാണ്. കാന്‍സറിന്റെ ആദ്യലക്ഷണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.
ലുക്കീമിയയുടെ ആദ്യലക്ഷണങ്ങളിലൊന്നാണ് നിലയ്ക്കാത്ത രക്തസ്രാവം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചുവന്ന രക്തകോശങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഇതു സംഭവിക്കുന്നത്.
നമ്മുടെ നഖങ്ങള്‍ നോക്കിയാല്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ കണ്ടുപിടിക്കാമെന്ന് പറയാറുണ്ട്. കാന്‍സറിന്റെ കാര്യത്തിലും ഇതു ശരിയാണ്. കൈനഖങ്ങളുടെ അഗ്രഭാഗത്തെ വലിപ്പ വ്യത്യാസം ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം. നഖങ്ങളുടെ താഴത്തെ ഭാഗങ്ങളില്‍ ചാരനിറത്തിലോ കറുപ്പിലോ ഉള്ള പാടുകള്‍ കാണപ്പെട്ടാല്‍ അത് ത്വക്ക് കാന്‍സറിന്റെയും വിളറിയ നഖങ്ങള്‍ കരള്‍ കാന്‍സറിന്റെയും ലക്ഷണമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുന്ന മുഴകളും കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മുഴകള്‍ കണ്ട് കാന്‍സറാണെന്ന് ഭയന്ന് പരിശോധനകള്‍ നടത്തുന്നവരും നിരവധിയാണ്. മിക്ക കാന്‍സറുകളും ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്നതിനാലാണ് മുഴകള്‍ ലക്ഷണങ്ങളായി ഉണ്ടാകുന്നത്. ചില മുഴകള്‍ മാരകമായതും മറ്റു ചിലത് നിരുപദ്രവകാരികളുമാകാം. ഇതറിയണമെങ്കില്‍ ഡോക്ടറെ സമീപിക്കുക തന്നെ വേണം.
അലര്‍ജിയെന്നു കരുതി പലരും നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ കാന്‍സറിനു വരെ ലക്ഷണമായതുമാണ് മുഖത്തെ നീര്‍വീക്കം. മുഖത്തും കഴുത്തിലും നീരുവന്നു വീര്‍ക്കുന്നത് ചിലപ്പോള്‍ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തുക.
സ്തനങ്ങളില്‍ കാണപ്പെടുന്ന ചുവന്ന പാടുകളും ചൊറിയും നീര്‍വീക്കവും അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം പാടുകളെ അവഗണിക്കരുത്.

മുലക്കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചെന്നുവരില്ല. പക്ഷേ, താഴേക്കോ വശങ്ങളിലേക്കോ പരന്ന രീതിയിലോ മുലക്കണ്ണുകള്‍ മാറിയാല്‍ അവ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. സ്വയം പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കില്‍ ഡോക്ടറെ സമീപിക്കുക.

മുകളില്‍പറഞ്ഞ ലക്ഷണങ്ങളെ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. കാരണം, മിക്കവയും മറ്റ് അസുഖങ്ങളുടെയും ലക്ഷണങ്ങളാകാം. ചിലപ്പോള്‍ അവയെ കുഴപ്പമുള്ളതായി തോന്നില്ല. ചിലപ്പോള്‍ അലര്‍ജിയാണെന്നു കരുതി അവയെ തള്ളിക്കളയുകയും ചെയ്യും.
 
Other News in this category

 
 




 
Close Window