Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
വിവാഹിതയായി ഭര്‍ത്താവിനൊപ്പം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രതീക്ഷകള്‍ പോലെതന്നെ, ഭര്‍തൃഗൃഹത്തിലുള്ളവര്‍ക്കും പെണ്‍കുട്ടിയെക്കുറിച്ചും അവളുടെ റോളിനെ പറ്റിയും പ്രതീക്ഷകളുണ്ടാവും
reporter
വിവാഹമെന്നത് എന്നന്നേക്കുമുള്ളതാണ്. ഈ തീരുമാനം എടുക്കാനുള്ള സമയം മാതാപിതാക്കള്‍ യുവതീയുവാക്കള്‍ക്ക് കൊടുക്കേണ്ടത് അത്യാവ ശ്യമാണ്. ഈ സമയം പരസ്പരമറിയാനും പൊരുത്ത ക്കുറവുകളുണ്ടെങ്കില്‍ പിരിയാനുമുള്ള ഘട്ടമാണ്. അതുകൊണ്ടുതന്നെ സുഹൃത് ബന്ധത്തിലുപരിയായി മറ്റൊരു രീതിയില്‍ നിങ്ങളെ ചൂഷണം ചെയ്യാ നിടയാകരുത്.
നാം മറ്റൊരു വ്യക്തിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ്, തനിക്ക് സ്വന്തം മനസിനെ പറ്റി എത്രത്തോളം ധാരണയുണ്ടെന്ന അവബോധം നമുക്കുണ്ടാവണം. നമ്മള്‍ സന്തോഷമാണെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പങ്കാളിക്ക് സന്തോഷം നല്‍കുവാനാവൂ. അതുകൊണ്ട് സ്വന്തം കുറവുകളും കഴിവുകളും നന്നായി മനസിലാക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

ഈ ഘട്ടത്തിനു ശേഷം വരുന്നതാണ് വിവാഹാ ലോചനകളും തുടര്‍ന്നുണ്ടാകുന്ന പുരോഗമനങ്ങളും. വീട്ടുകാര്‍ കല്ല്യാണാലോചനകളുമായി വരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നതായി പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം. താന്‍ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്ന ആള്‍ തന്റെ ആഗ്രഹങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും എതിരു നില്‍ക്കുമോ. തന്റെ ആശയങ്ങളുമായി യോജിച്ചു പോകുന്ന ഒരു വ്യക്തിയായിരിക്കുമോ? തന്റെ കുടുംബാംഗങ്ങളെ സ്വന്തമെന്നു കരുതുവാന്‍ അയാള്‍ക്ക് സാധിക്കുമോ?

തന്നെ പൂര്‍ണമായി മനസിലാക്കാന്‍ പറ്റുന്ന വ്യക്തിയായിരിക്കുമോ? എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍ മനസിലൂടെ കടന്നു പോയിട്ടുണ്ടാവാം. ഇത്തരം ചോദ്യങ്ങളും ആശങ്കകളും ഉണ്ടാവുക യുവതീയുവാക്കളില്‍ സര്‍വസാധാരണമാണ്. യുവതികളില്‍ പ്രത്യേകിച്ച് ഈ ആശങ്കകള്‍ അല്‍പം കൂടുതലായിരിക്കും. കാരണം മറ്റൊരു കുടുംബ ത്തിലേക്ക് മാറി താമസിക്കേണ്ടിവരുന്നത് സ്ത്രീ കളാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ പൊരുത്ത പ്പെടലുകള്‍ ആവശ്യമായി വരുന്നത് സ്ത്രീകള്‍ക്കാണ്. താന്‍ വരിക്കുന്ന പുരുഷന്‍ തന്റെ എല്ലാ ഇഷ്ട ങ്ങള്‍ക്കും എതിര് നില്‍ക്കുമോ എന്ന ഭയം സ്ത്രീകളില്‍ കൂടുതലാണ്. എന്നാല്‍ ഈ ഭയങ്ങളെ മറികടക്കു വാനുള്ള ഉത്തമമായ പരിഹാരം മനസു തുറന്ന് സംസാരിക്കുക എന്നതാണ്.

താന്‍ ഈ വിവാഹത്തില്‍ നിന്ന് എന്തെല്ലാമാണ് ആഗ്രഹിക്കന്നത് എന്നും, തന്റെ പങ്കാളി എന്തെല്ലാമാണ് തന്നില്‍ നിന്നും പ്രതീക്ഷി ക്കുന്നത് എന്നും നിങ്ങള്‍ വിവാഹത്തിന് മുമ്പ് ചോദിച്ചു മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങളും അനിഷ്ടങ്ങളുമെല്ലാം പങ്കാളിയെ അറിയിക്കാന്‍ വിവാഹത്തിന് മുമ്പുള്ള സമയം വിനിയോഗിക്കണം.
 
Other News in this category

 
 




 
Close Window