Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസ് ബോട്ട് ആലപ്പുഴയിലുണ്ട്. അതിന്റെ വലുപ്പമൊന്നു കാണേണ്ടതു തന്നെ. നൂറ്റിപ്പതിനാലരയടിയാണ് നീളം. മൂന്ന് കെഎസ്ആര്‍ടിസി ബസിന്റെ അത്രയും നീളം. അടുത്ത ലീവിന് അതിലൊന്നു കയറിയാലോ?
reporter
3500 ചതുരശ്രയടിയാണ് ഈ ഇരുനില ഹൗസ് ബോട്ടിന്റെ വിസ്തൃതി. രാജ്യത്തെ ഏറ്റവും വലിയ വഞ്ചിവീടാണ് ഇത്. കേരളത്തിനു പുറമേ ഗോവയിലും സാബു നേരിട്ടെത്തി അന്വേഷിച്ചു. അവിടെയും ഇത്രയും വലിയ ഹൗസ് ബോട്ടില്ല.
നാനൂറ് പേരെ ഉള്‍ക്കൊളളാവുന്ന വിശാലമായ ഹാള്‍ ആണ് ഈ ഹൗസ് ബോട്ടിന്റെ പ്രധാന ആകര്‍ഷണം. 63 X 20 അടിയാണ് ഇതിന്റെ വലുപ്പം. ഇത്രയും
വലുപ്പമുളള ഹാളും മറ്റൊരു ഹൗസ് ബോട്ടിലുമുണ്ടാകില്ല. ബിസിനസ് മീറ്റിങ്ങുകള്‍ക്കും കോണ്‍ഫറന്‍സിനും മറ്റുമായി 290 ഇരിപ്പിടങ്ങള്‍ ഇവിടെ ക്രമീകരിക്കാനാകും. കമ്പനികള്‍ സംഘടപ്പിക്കുന്ന കൂടിച്ചേരലുകള്‍ക്കാണ് ഇവിടം കൂടുതലായും ഉപയോഗിക്കുന്നത്. അതല്ല, കുടുംബങ്ങളാണ് എത്തിയിരിക്കുന്നത് എങ്കില്‍ ഇവിടം വലിയ ഡൈനിങ് ഹാള്‍ ആയി മാറും. അല്ലെങ്കില്‍ കുട്ടികളുടെ കളിസ്ഥലമാകും.
ഒരു വര്‍ഷത്തിലധികമെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. അരൂരിനടുത്ത് പൂച്ചാക്കലിലുളള കേന്ദ്രത്തിലായിരുന്നു നിര്‍മാണം. തടിക്കു പകരം ഇരുമ്പുകൊണ്ടാണ് വഞ്ചി നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുമ്പാകുമ്പോള്‍ സുരക്ഷയും ഉറപ്പും കൂടും ; മെയ്ന്റനന്‍സ് കുറയുകയും ചെയ്യും. ഇതിന് മുപ്പത് ടണ്ണോളം ഇരുമ്പ് വേണ്ടി വന്നു.
പഞ്ചനക്ഷത്ര ഹോട്ടലിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് സമുദ്ര റോയല്‍ നീറ്റിലിറക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചവയാണ് ഒന്‍പത് കിടപ്പുമുറികളും. 17 എയര്‍കണ്ടീഷനാണ് ഇതിനു വേണ്ടി വന്നത്. ഇന്റീരിയര്‍ അലങ്കാരങ്ങളും ഗംഭീരം തന്നെ. വശങ്ങളിലെ ഗ്ലാസ് ജനാലകളടച്ച് കര്‍ട്ടനിട്ടു കഴിഞ്ഞാല്‍ ആഡംബര വീട്ടിലെ മുറിക്കുളളിലാണെന്നേ ആര്‍ക്കും തോന്നൂ.
ഏറ്റവും മുന്നില്‍ ലിവിങ് റൂം. പിന്നില്‍ അടുക്കള. ഇവയെ ബന്ധിപ്പിച്ചുകൊണ്ടുളള ഇടനാഴിയോട് ചേര്‍ന്ന് നിരയായ് ആറ് കിടപ്പുമുറികള്‍. ഇതാണ് വഞ്ചിവീടിന്റെ ഒന്നാംനിലയിലെ കാഴ്ച. വെവ്വേറെ നിറങ്ങളാണ് ഓരോ കിടപ്പുമുറിക്കും. ആഡംബരത്തിന് ഒരിടത്തും കുറവില്ല. മറൈന്‍ പ്ലൈവുഡും വെനീറും കൊണ്ടാണ് കട്ടില്‍ നിര്‍മിച്ചിരിക്കുന്നത്. വാഷ്‌ബേസിന്‍, ബാത്‌റൂം എന്നിവ എല്ലാ കിടപ്പുമുറികളിലുമുണ്ട്.
 
Other News in this category

 
 




 
Close Window