Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ചുണ്ടില്‍ തേക്കാന്‍ ഉപയോഗിക്കുന്ന കോസ്‌മെറ്റിക്കുകളുടെ നിലവാരം ഉറപ്പു വരുത്തുക. ക്വാളിറ്റി കുറഞ്ഞ ലിപ്സ്റ്റിക്കും ലിപ്‌ഗ്ലോസും ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തും. ആല്‍ക്കഹോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കാം.
reporter
ചുണ്ടിന്റെ സ്വാഭാവികമായ നിറവും ഭംഗിയും കിട്ടാന്‍ ചുണ്ടിനും പ്രത്യേക ശ്രദ്ധ കൊടുത്തെ മതിയാകൂ. വരണ്ടുണങ്ങിയ ചുണ്ടുകള്‍ സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും അഭംഗിയാണ്. നുടെ ശരീരത്തിലെ ഏറ്റവും മൃദുലമായ ഭാഗങ്ങളിലൊന്നാണ് ചുണ്ട്. കാലാവസ്ഥ അനുസരിച്ച് ചുണ്ടിനു മാറ്റങ്ങള്‍ ഉണ്ടാകും. ഇതെല്ലാം കണ്ടറിഞ്ഞുവേണം സംരക്ഷണം കൊടുക്കാന്‍.


സിഗരറ്റു വലിക്കുന്നതും പാന്‍മസാല പോലുള്ളവ ഉപയോഗിക്കുന്നതും ഇടയ്ക്കിടെ ഉമിനീരുകൊണ്ട് ചുണ്ട് നനയ്ക്കുന്നതും ചുണ്ടിന്റെ ഭംഗി നഷ്ടപ്പെടുത്തും.

ഉപയോഗിക്കുന്ന കോസ്‌മെറ്റിക്കുകളുടെ നിലവാരം ഉറപ്പു വരുത്തുക. ക്വാളിറ്റി കുറഞ്ഞ ലിപ്സ്റ്റിക്കും ലിപ്‌ഗ്ലോസും ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തും. ആല്‍ക്കഹോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കാം. ചുണ്ടില്‍ വാസ്ലൈനോ വെണ്ണയോ പുരട്ടുന്നത് ചുണ്ട് മൃദുവായിരിക്കാന്‍ സഹായിക്കും. ലിപ് ബാം കൈയില്‍ കരുതുന്നത് നന്നായിരിക്കും. ചുണ്ട് വരണ്ടുപോകുന്നു എന്നു തോന്നുന്ന സമയത്ത് ലിപ് ബാം ഉപയോഗിക്കാം. ദിവസവും 810 ഗ്ലാസ് വെള്ളം കുടിച്ചാല്‍ ചുണ്ട് വരണ്ടുപോകാതിരിക്കും.ബീറ്റ്‌റൂട്ട് മുറിച്ച് ചുണ്ടില്‍ ഉരസുന്നത് ചുണ്ടിന്റെന്റ നിറം വര്‍ധിപ്പിക്കും. ചുണ്ടിന്റെ സൗന്ദര്യവും സ്‌നിഗ്ധതയും നിലനിറുത്താനും സഹായിക്കും. ചുണ്ടിന്റെ കറുപ്പുനിറം മാറാന്‍ നാരങ്ങാനീര് ഉപയോഗിച്ച് മസാജ് ചെയ്യാം. തേന്‍ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മസാജ് ചെയ്യുന്നതും ചുണ്ടിന്റെ നിറം വര്‍ധിക്കാന്‍ സഹായിക്കും.ചുണ്ടിലെ മൃതകോശങ്ങള്‍ നീക്കാന്‍ ആഴ്ചയിലൊരിക്കല്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ചു മൃദുവായി ഉരയ്ക്കുക. ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം ചുണ്ടിന് കറുപ്പുനിറം ഉണ്ടാക്കും. ഇതൊഴിവാക്കുക. വെള്ളരിക്കയും കാരറ്റും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
 
Other News in this category

 
 




 
Close Window