Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ആത്മഹത്യാപ്രവണത സ്ത്രീകള്‍ക്ക് കുറവാണ്. ആത്മഹത്യയെക്കുറിച്ച് സ്ത്രീകളെക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവരാണ് പുരുഷന്മാര്‍ എന്നാണ് പഠനങ്ങളില്‍ പറയുന്നത്
reporter
സ്ത്രീകള്‍ ഉയര്‍ന്ന നിലയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു, അസുഖങ്ങള്‍ ഉണ്ടാകുന്നു, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. പുരുഷന്മാരെക്കാള്‍ കുറഞ്ഞ സമ്പാദിക്കുന്നവരാണ് സ്ത്രീകള്‍, പല രാജ്യങ്ങളിലും പുരുഷന്മാരുടെ അത്രയും അവകാശങ്ങള്‍ പോലും ഇല്ലാത്തവരാണ് അവര്‍. എന്നാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ജീവിക്കുന്നവരാണ് സ്ത്രീകളെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

ജീവശാസ്ത്രപരമായ കുറേ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളില്‍ ഇസ്‌ട്രോജന്‍ ചീത്ത കൊളസ്‌ട്രോളിനെ കളഞ്ഞ് നല്ല കൊളസ്‌ട്രോളിനെ കൊണ്ടു വരുന്നു. ഇത് ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ വരാതെ നോക്കും. ടെസ്‌റ്റോസ്‌ട്രോണ്‍ പുരുഷന്മാരില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. അത് ഹൃദ്രോഗങ്ങള്‍ വരുന്നതിന് കാരണമാകും. ഹൃദ്രോഗം പുരുഷന്മാരില്‍ സ്ത്രീകളെക്കാള്‍ പത്ത് വര്‍ഷം നേരത്തെ ഉണ്ടാകുന്നുവെന്നും പഠനങ്ങളില്‍ പറയുന്നു.


പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവരാണ്. മാനസികപരമായും ശാരീരികപരമായും ആരോഗ്യകരമായി ഇരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. പുരുഷന്മാര്‍ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ സ്ത്രീകള്‍ ഇതില്‍ നിന്ന് വ്യത്യസ്തരാണ് അവര്‍ അസുഖം വന്നാല്‍ അ്‌പ്പോള്‍ തന്നെ അതിന് ചികിത്സതേടും. അതുപോലെ തന്നെ അപകടകരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരാണ് സ്ത്രീകള്‍. നിയമത്തിന്റെ കാര്യമായാലും അങ്ങനെയാണ്. റോഡ് അപകടങ്ങളില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ മരണമടയുന്നത് ഇത് കൊണ്ടാണ്.

ആത്മഹത്യാപ്രവണത സ്ത്രീകള്‍ക്ക് കുറവാണ്. ആത്മഹത്യയെക്കുറിച്ച് സ്ത്രീകളെക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവരാണ് പുരുഷന്മാര്‍ എന്നാണ് പഠനങ്ങളില്‍ പറയുന്നത്. സമ്മര്‍ദ്ദം ഉള്ള കാര്യങ്ങളെ വളരെ ലളിതമായി തരണം ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇതിന് കഴിയാറില്ലെന്നും പഠനങ്ങളില്‍ പറയുന്നു. സ്ത്രീപുരുഷ വേര്‍തിരിവിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് സ്ത്രീകള്‍ അതുകൊണ്ടു തന്നെ അവര്‍ പുരുഷന്മാരെക്കാള്‍ നന്നായി ജീവിക്കുന്നതിനെ പറ്റി ചിന്തിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window