Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
കഷണ്ടി ഒരു രോഗമല്ല. അതിന് ചികിത്സയുണ്ട്. എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇതു പറയുന്നത്. ട്രൈക്കോ ഫൈറ്റിക് ക്ലോഷര്‍ രീതിയില്‍ തുന്നലിട്ട് മുടി വളര്‍ത്താമെന്ന് അദ്ദേഹം പറയുന്നു.
reporter
കഷണ്ടിമൂലം മാനസികമായി തളരേണ്ടതില്ല. മുടി കൊഴിഞ്ഞുപോയ ഭാഗത്ത് വീണ്ടും മുടി വച്ചുപിടിപ്പിക്കാവുന്നതേയുള്ളൂ. സ്വന്തം മുടിതന്നെ വച്ചുപിടിപ്പിക്കുന്നതുകൊണ്ട് സ്വാഭാവികത നിലനിര്‍ത്താനുമാവുന്നു.

മുടികൊഴിച്ചില്‍, കഷണ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ പലരേയും മാനസികമായി തളര്‍ത്തിക്കളഞ്ഞേക്കാം. ഒരാളുടെ സൗന്ദര്യത്തിന്റെ അളവുകോല്‍ എന്നു പറയുന്നത് കരുത്തുള്ള ആകര്‍ഷകമായ മുടിയിഴകള്‍കൂടി ഉള്‍പ്പെടുന്നതാണ്.

കഷണ്ടിക്കു മരുന്നില്ലല്ലോയെന്നു പറയാന്‍ വരട്ടേ. വിഗ് ഉപയോഗിച്ചുള്ള താല്ക്കാലിക ശമനമല്ല. യഥാര്‍ത്ഥ മുടിയിഴകളെ പാകിമുളപ്പിച്ച് കഷണ്ടി പൂര്‍ണമായും ഇല്ലാതാക്കാന്‍ ആധുനിക കോസ്മറ്റിക് ചികിത്സകള്‍ സഹായിക്കുന്നു.

യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉളവാക്കാത്തതും ലളിതവുമായ ശസ്ത്രക്രിയ രീതിയാണിത്. നഷ്ടപ്പെട്ട മുടി തിരിച്ചു ലഭിക്കുന്നതോടെ കാഴ്ചയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മാത്രമല്ല ആകര്‍ഷണീയമായ ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ആത്മവിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കും.


അതിനാല്‍തന്നെ മറ്റ് സൗന്ദര്യ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അഥവാ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സാധാരണയായി ഫോളിക്കുലാര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റേഷന്‍ രീതിയാണ് മുടിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ അവലംബിക്കുന്നത്.

തലയുടെ പുറകുഭാഗത്തുള്ള മുടിയിഴകള്‍ ആരോഗ്യമുള്ളതും പെട്ടെന്ന് നാശം സംഭവിക്കാത്തവയുമാണ്. അതിനാല്‍ ഈ ഭാഗത്തെ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ തലയുടെ മുന്‍ഭാഗത്ത് വച്ച് പിടിപ്പിക്കുന്നു.

ഏകദേശം ഒരു സെന്റീമീറ്റര്‍നീളമുള്ള മുടിയിഴകളാണ് ഈ രീതിയില്‍വച്ചു പിടിപ്പിക്കുന്നത്. തലയില്‍ ചെറിയ ദ്വാരങ്ങള്‍ക്കുള്ളിലൂടെയാണ് മുടി പുറത്തേക്കു വളരുന്നത്.

ഒരു ദ്വാരത്തില്‍ ഒന്നുമുതല്‍ നാല് രോമങ്ങള്‍വരെ കാണപ്പെടാം. ഇത്തരത്തിലുള്ള ഒരു കൂട്ടം മുടിയിഴകളെയാണ് ഫോളിക്കുലാര്‍ യൂണിറ്റ് എന്നു പറയുന്നത്.

ശസ്ത്രക്രിയയിലൂടെ ഇത്തരത്തിലുള്ള ഫോളിക്കുലാര്‍ യൂണിറ്റിനെ എടുത്ത് മുടിയില്ലാത്ത ഭാഗത്ത് വയ്ക്കുന്നു. അതിനുശേഷം രോമങ്ങള്‍ എടുത്ത ഭാഗം ഉടന്‍ തുന്നലിടുന്നു. ആധുനിക രീതിയായ ട്രൈക്കോ ഫൈറ്റിക് ക്ലോഷര്‍ രീതിയിലാണ് തുന്നലിടുന്നത്.

ഡോക്ടറെകണ്ട് എടുക്കാവുന്നതും തനിയെ പോകുന്നവയുമായ തുന്നലുകള്‍ ഉണ്ട്. ശസ്ത്രക്രിയകഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം തുന്നല്‍ എടുക്കാവുന്നതാണ്.

ട്രൈക്കോ ഫൈറ്റിക് ക്ലോഷര്‍ രീതിയില്‍ തുന്നലിടുന്നതിനാല്‍ മുറിവുള്ള ഭാഗത്തും രോമം വളരുന്നു. അതിനാല്‍ തുന്നലിട്ട പാടുകള്‍ പുറമേ കാണാന്‍ കഴിയില്ല. സ്റ്റിച്ച് എടുത്തശേഷവും നാല് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
 
Other News in this category

 
 




 
Close Window