Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
തട്ടിപ്പിന് ഇരയായ ലീന തന്നെ കബളിപ്പിച്ച ചെറുപ്പക്കാരനുമായി അടുപ്പത്തിലായി. രണ്ടു പേരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പുകള്‍ നടത്തി. അറസ്റ്റ് ചെയ്തതിനൊപ്പം ഇവരില്‍ നിന്ന് ഒന്നരക്കോടി രൂപ, ബി എം ഡബ്ല്യു കാറും പിടിച്ചെടുത്തു
reporter
എഐഡിഎംകെ പാര്‍ട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ തിര.കമ്മീഷന് കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോള്‍. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ 27കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയും ഒരു ബി എം ഡബ്ല്യു കാറും ഒരു മെര്‍സിഡസ് കാറും പിടിച്ചെടുത്തു.

2013ല്‍ ദക്ഷിണേന്ത്യന്‍ നടി ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖര്‍ തന്നെയാണ് സുകേഷ് ചന്ദ്രശേഖേര്‍. ചെന്നൈയില്‍ 19 കോടി രൂപയുടെ തട്ടിപ്പുകേസില്‍ 2013ല്‍ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവില്‍ കബളിപ്പിച്ച കേസാണിത്. മലയാളത്തില്‍ റെഡ് ചില്ലീസ്, ബോളിവുഡില്‍ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലീന, വിവിധ പരസ്യങ്ങള്‍ക്കു മോഡലായിട്ടുമുണ്ട്.

2011ല്‍ ലീനയുടെ പരാതിയില്‍ സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാല്‍ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളില്‍ പങ്കാളിയായി. ആഡംബര ജീവിതം നയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. മുന്‍പൊരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം വസ്തുക്കളോട് ലീനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് പൊലീസ് പറയുന്നു.

1.17 കോടി വിലവരുന്ന 117 ഇംപോര്‍ട്ടഡ് വാച്ചുകള്‍, ഔഡി, ബെന്‍സ്, ബെന്റ്‌ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. 5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് പറ്റിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫന്‍സസ് വിങ്) മുംബൈയില്‍ വച്ച് ഇവരെ പിടികൂടിയത്. ലീനയെ വിവാഹം കഴിച്ചിരുന്നതായി സുകേഷ് പൊലീസിനോട് പറഞ്ഞിരുന്നു.

മുമ്പ് ഡല്‍ഹി ഫാം ഹൗസില്‍ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോള്‍, സുകേഷ് വെട്ടിച്ചു മുങ്ങിയിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. എന്നാല്‍ വീണ്ടും അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഉന്നതമായ രാഷ്ട്രീയസ്വാധീനവും സുകേഷിനുണ്ട്. തിരഞ്ഞെടുപ്പു കമീഷനില്‍ ഉള്ളവരെ പാട്ടിലാക്കി രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ഇടനിലക്കാരനായി എ.െഎ.എ.ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരന്‍ നിയോഗിച്ചതായി പറയുന്ന ഇടനിലക്കാരനും ഈ സുകേഷ് ചന്ദ്രശേഖരന്‍ തന്നെ.
 
Other News in this category

 
 




 
Close Window