Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
മദ്യത്തിലുള്ള പഞ്ചസാരയുടെ അളവും മധുരപലഹാരത്തില്‍ ഉള്ള പഞ്ചസാരയുടെ അളവും ചേര്‍ന്ന് ശരീരത്തില്‍ ഉണ്ടാക്കുന്ന സ്പിരിറ്റ് ഉയര്‍ന്ന തോതിലാണ്. ഇത് പിറ്റേ ദിവസം ഹാംഗ്ഓവര്‍ ഉണ്ടാക്കുന്നു
reporter
വെറുംവയറ്റില്‍ മദ്യം കഴിക്കാതിരിക്കുക. വെറുംവയറ്റില്‍ മദ്യപിക്കുകയാണെങ്കില്‍ ഛര്‍ദ്ദിയും തലവേദനയും ഉണ്ടാകും. ആദ്യം എന്തെങ്കിലും ആഹാരം കഴിക്കുക തുടര്‍ന്ന് മദ്യം കഴിക്കാം.
രാത്രി പാര്‍ട്ടികളും മദ്യപാനവുമൊക്കെ ഇപ്പോള്‍ പലരുടെയും ജീവിതശീലങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ ഉറങ്ങാതെയുള്ള ആഘോഷവും മദ്യപാനവും കടുത്ത തലവേദന നിങ്ങള്‍ക്ക് ഉണ്ടാക്കാറുണ്ട്. ഇത് പിറ്റേ ദിവസവും പലപ്പോഴും മാറാറില്ല. തലേ ദിവസത്തെ തലവേദന വിട്ടുമാറുന്നില്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
മദ്യം ഓരോ തവണ കഴിക്കുമ്പോഴും അതിന് ശേഷം വെള്ളം കുടിക്കുക മദ്യം നിങ്ങളുടെ ശരീരത്തിന് നിര്‍ജ്ജലീകരണ അവസ്ഥ നല്‍കുന്നു. നിങ്ങള്‍ രാത്രി പാര്‍ട്ടിക്ക് പോകുമ്പോള്‍ മദ്യം കഴിച്ചെങ്കില്‍ പിറ്റേ ദിവസം ഉണ്ടാകുന്ന കടുത്ത തലവേദനക്ക് കാരണവും ഇതാണ്. അതുകൊണ്ടു തന്നെ ഓരോ തവണ മദ്യം കഴിക്കുമ്പോഴും അതിന് ശേഷം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. പിറ്റേ ദിവസം തലവേദന ഉണ്ടാകുകയുമില്ല. വെള്ളം കുടിക്കാതിരുന്നാല്‍ അത് കരളിനും പ്രശ്‌നം ഉണ്ടാക്കുന്നു.
മദ്യങ്ങള്‍ പരസ്പരം സംയോജിപ്പിക്കരുത് മദ്യം എന്നത് വിഷം തന്നെയാണ്. എന്നാല്‍ ഒരു മദ്യം മറ്റൊന്നിനോട് സംയോജിപ്പിക്കുകയും ചെയ്യരുത്. വൈനും മദ്യവും, ബിയറും വോഡ്കയുമൊക്കെ പരസ്പരം സംയോജിപ്പിക്കുന്നത് ദോഷം ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്നത് പിറ്റേ ദിവസം വളരെ വലിയ ഹാംഗ്ഓവര്‍ ഉണ്ടാക്കുന്നു. ഓരോ തവണ കഴിക്കുമ്പോഴും എണ്ണുക പലര്‍ക്കും മദ്യപാനത്തില്‍ പല കപ്പാസിറ്റിയാണ്. ചിലര്‍ക്ക് ഒരുപാട് കഴിക്കാന്‍ സാധിക്കും ചിലര്‍ക്ക് വളരെ കുറവ് മാത്രമാണ് സാധിക്കുന്നത്. നിങ്ങള്‍ കഴിക്കുന്നതിന് സ്വയം നിയന്ത്രണം ഉണ്ടെങ്കില്‍ യാതൊരു പ്രശ്‌നവുമില്ല. അമിതമായി കഴിക്കുന്നതാണ് തലവേദനയും മറ്റ് പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നത്. മധുരപലഹാരങ്ങളും മദ്യവും മദ്യവും മധുരപലഹാരങ്ങളും തമ്മില്‍ യോജിപ്പിച്ച് കഴിക്കുന്നത് നല്ലതല്ല. കാരണം മദ്യത്തിലുള്ള പഞ്ചസാരയുടെ അളവും മധുരപലഹാരത്തില്‍ ഉള്ള പഞ്ചസാരയുടെ അളവും ചേര്‍ന്ന് ശരീരത്തില്‍ ഉണ്ടാക്കുന്ന സ്പിരിറ്റ് ഉയര്‍ന്ന തോതിലാണ്. ഇത് പിറ്റേ ദിവസം ഹാംഗ്ഓവര്‍ ഉണ്ടാക്കുന്നു. രാത്രി നൃത്തം മദ്യപിച്ച് നൃത്തം ചെയ്യുന്നത് ഉത്തമമല്ല. അത് കൂടുതല്‍ ക്ഷീണമുണ്ടാക്കും. കൂടാതെ ഇത് പിറ്റേ ദിവസം തലവേദനയും ഉണ്ടാക്കും.
 
Other News in this category

 
 




 
Close Window