Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് നാലു ലക്ഷം കോടി രൂപ. ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതെത്തി. ആഗോളതലത്തില്‍ 20 കോടി ആളുകള്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്
reporter
വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് 6270 കോടി ഡോളര്‍ (ഉദ്ദേശം നാലു ലക്ഷം കോടി രൂപ). ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. 6100 കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും, 3000 കോടി ഡോളറുമായി ഫിലിപ്പീന്‍സ് മൂന്നാം സ്ഥാനത്തുമാണ്.

ആഗോളതലത്തില്‍ 20 കോടി ആളുകള്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ ആശ്രയിച്ചു കഴിയുന്നത് ഏകദേശം 80 കോടി കുടുംബങ്ങളും. ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം അയച്ചത് 44500 കോടി ഡോളറാണെന്ന് യുഎന്‍ ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചര്‍ ഡവലപ്‌മെന്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 മുതല്‍ 2016 കാലയളവിലെ നിക്ഷേപത്തെക്കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്. നിക്ഷേപത്തിന്റെ 80% ലഭിച്ചത് ഇന്ത്യ ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ക്കാണ്.

2007 ല്‍ വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചത് 3720 കോടി ഡോളറായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഏഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മറ്റു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്; 7.7 കോടി. വര്‍ധന 33%. മൊത്തം നിക്ഷേപത്തിന്റെ 55% എത്തുന്നതും ഏഷ്യയിലാണ്.

വികസ്വര രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന തുകയില്‍ 10 വര്‍ഷത്തിനുള്ളില്‍ 51 ശതമാനം വളര്‍ച്ചയുമുണ്ടായി.
 
Other News in this category

 
 




 
Close Window