Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
പഞ്ചാബില്‍ പെണ്‍കുട്ടികള്‍ക്ക് നഴ്‌സറി മുതല്‍ പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊക്കെ ആലോചിക്കാതിരിക്കാന്‍ എന്തായിരിക്കും കാരണം?
reporter
സ്ത്രീകളുടെ വിദ്യാഭ്യാസകാര്യത്തില്‍ പുത്തന്‍ ചുവടുവയ്പ്പ് നടത്താനൊരുങ്ങുകയാണ് പഞ്ചാബും ഹരിയാനയും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഴ്‌സറി മുതല്‍ പി എച്ച് ഡി വരെയുള്ള പഠനം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനമാണ് പഞ്ചാബില്‍ നിന്നുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


സര്‍ക്കാര്‍ സ്‌കൂളുകളിലും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എല്‍ കെ ജി, യു കെ ജി ക്ലാസ്സുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം സൗജന്യമായി വിതരണം ചെയ്യും.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുള്ള രീതിയില്‍ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റിലും ലഭ്യമാക്കും. പതിമൂവായിരത്തോളം വരുന്ന പ്രൈമറി സ്‌കൂളുകള്‍ക്കും 48 ഗവണ്‍മെന്റ് കോളജുകളിലും സൗജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

വിവാഹശേഷവും പഠനം തുടരുന്ന നിരവധി കോളേജ് വിദ്യാര്‍ഥിനികളുണ്ട് നമ്മുടെ രാജ്യത്ത്. വിവാഹത്തെ പഠനത്തിന് തടസ്സമായി കരുതാത്തവര്‍. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇവരില്‍ ചിലര്‍ അമ്മമാരാകാറുണ്ട്.

അതോടെ ഈ വിദ്യാര്‍ഥിനികളുടെ കാര്യം വിഷമത്തിലാകും. കുഞ്ഞിനെ തനിച്ചാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതോടെ അവര്‍ പഠനം ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തില്‍ വിദ്യാര്‍ഥിനികളുടെ പഠനം അവസാനിക്കാതിരിക്കാനുള്ള മാര്‍ഗമാണ് ഹരിയാന സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
സമൂഹത്തിന്റെ പുരോഗതിക്ക് ഏറ്റവും അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ വിദ്യാഭ്യാസം. കേരളം ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളും പിന്നിലാണ്.

പെണ്ണല്ലേ അവളെ കൂടുതല്‍ പഠിപ്പിച്ചിട്ടെന്തിനാ? ആണിനും മാത്രം മതി വിദ്യാഭ്യാസമെന്നു ചിന്തിക്കുന്നവരും ചെറുതല്ല. എന്നാല്‍ ഈ ചിന്തകള്‍ കാലഹരണപ്പെട്ടെന്നു തെളിയിക്കുകയാണ് രാജ്യത്തെ രണ്ട് സംസ്ഥാനങ്ങള്‍.
 
Other News in this category

 
 




 
Close Window