Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
ഡയാനയെ വിവാഹം ചെയ്ത രാത്രിയില്‍ ചാള്‍സ് കാമിലയെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു. വിവാഹ ശേഷവും ചാള്‍സുമായി കാമില ബന്ധം പുലര്‍ത്തി. ഇതു ഡയാനയുടെ സമനില തെറ്റിച്ചു
reporter
ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിത്തിലെ താളപ്പിഴകള്‍ പല കുറി വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കാമിലയുടെ 70ാം ജന്മദിനം പ്രമാണിച്ച് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ ചില പ്രസ്താവനകള്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. പെന്നി ജുനോര്‍ ആണ് ബുക്ക് എഴുതിരിക്കുന്നത്. ചാള്‍സ് കാമിലയ്ക്ക് വാങ്ങിയ ബ്രേസ്‌ലെറ്റ് കണ്ടു ഡയാനയുടെ മനോനിയന്ത്രണം നഷ്ട്ടപ്പെടുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തുവെന്ന് ജുനോര്‍ പറയുന്നു. രാജകീയ ജോലികള്‍ ചെയ്യാന്‍ ചാള്‍സ് രാജകുമാരന്‍ തനിച്ചു യാത്ര ചെയ്യുന്നതിലും ഡയാനയ്ക്ക് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. ചാള്‍സ് അമ്മയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നതു പോലും ഡയാനയില്‍ അസുയ ഉണ്ടാക്കിയിരുന്നു എന്നും പറയുന്നു.

ഡയാനയെ വിവാഹം ചെയ്ത രാത്രിയില്‍ ചാള്‍സ് കാമിലയെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു എന്നും ബുക്കില്‍ പറയുന്നുണ്ട്. വിവാഹ ശേഷം ചാള്‍സുമായി ബന്ധം പുലര്‍ത്തിയ കാമിലയാണ് ഡയാനയുടെ സമനില തെറ്റിച്ചത്. ചാള്‍സ് ഡയാനയെ ആദ്യമായി കാമിലയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയപ്പോള്‍ ഇരുവരും വളരെ സൗഹാര്‍ദ പരമായാണു പെരുമാറിയതെന്നും പറയുന്നു. കാമിലയുടെ സൗഹൃദത്തെ പുകഴ്ത്തി ഡയാന സംസാരിക്കുകയും ചെയ്തിരുന്നു എന്നും പറയുന്നു.
 
Other News in this category

 
 




 
Close Window