Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ നിലനില്‍ക്കുക. മുടി പോയതിലൊന്നും വിഷമിക്കണ്ട. മുടിയില്ലാതെ എങ്ങനെ സ്‌റ്റൈയിലാകാം എന്നു കാണിക്കാന്‍ വേണ്ടിയാണു മുടി വെട്ടിയത്.
reporter
ആരാധകര്‍ക്ക് ഇനി തന്നെ സിനിമയില്‍ കാണാം എന്ന് ഓവിയ. സിനിമയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം കാണാം . ഇല്ലെങ്കില്‍ കാറിത്തുപ്പി പോകാം എന്നും അതിലൊന്നും എനിക്കു പ്രശ്‌നം ഇല്ല എന്ന് ഓവിയ പറയുന്നു. താനിപ്പോഴും ആരാവിനെ പ്രണയിക്കുന്നുണ്ടോ? വിഷാദരോഗത്തിന് അടിമപ്പെട്ടോ എന്നോക്കെയാണു പലര്‍ക്കും അറിയിയേണ്ടത്. എനിക്കു വിഷാദരോഗം ഒന്നും ഇല്ല. ആരവിനെ ഇപ്പോഴും പ്രണയിക്കുന്നു. എന്റെ പ്രണയം സത്യമാണ്. ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു.

പ്രണയം എന്നും നിലനില്‍ക്കും. ഒരാളെ പ്രണയിച്ചതിനു ശേഷം ഒരു കാരണം പറഞ്ഞു വെറുക്കാന്‍ പറഞ്ഞാല്‍ എനിക്കതിനു കഴിയില്ല. ഞാന്‍ പ്രണയിച്ചു കൊണ്ടേ ഇരിക്കും എന്നും ഓവിയ പറയുന്നു. തന്റെ മുടി വെട്ടിയതിനു പിന്നില്‍ ഒരു കാരണം ഉണ്ട് എന്ന് ഓവിയ പറയുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി വിഗ് ഉണ്ടാക്കാന്‍ മുടി ദാനം ചെയ്യണം എന്നു പറഞ്ഞു ചിലര്‍ വന്നു. എന്നാല്‍ തനിക്കു മുടി കച്ചവടത്തില്‍ താല്‍പ്പര്യം ഇല്ല. പകരം മുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണു വെട്ടിയത് എന്ന് ഓവിയ പറയുന്നു.

നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ നിലനില്‍ക്കുക. മുടി പോയതിനൊന്നും വിഷമിക്കാന്‍ പാടില്ല. മുടിയില്ലാതെ എങ്ങനൊക്കെ സ്‌റ്റൈയിലാകാം എന്നു കാണിക്കാന്‍ വേണ്ടിയാണു മുടി വെട്ടിയത്. എന്റെ അമ്മയും ക്യാന്‍സര്‍ രോഗിയായിരുന്നു എന്ന് ഓവിയ പറയുന്നു. ബിഗ് ബോസിലേയ്ക്കു തിരിച്ചെത്തി എന്ന പ്രചരണം തെറ്റാണെന്നും ഓവിയ പറഞ്ഞു.
 
Other News in this category

 
 




 
Close Window