Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ഇതൊക്കെ ഒരു നിയോഗമാണ്. പ്രശസ്തിക്ക് സെറീന അര്‍ഹയാണ്. കാലം നല്‍കുന്ന സമ്മാനം കളിക്കളത്തിലും ജീവിതം നല്‍കുന്ന സമ്മാനം ജീവിതത്തിലും. സെറീന ജന്മം നല്‍കിയിരിക്കുന്നു, പുതിയ പെണ്‍ താരോദയത്തിന്...
reporter
ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് അമേരിക്കന്‍ ടെന്നീസ് റാണി സെറീനാ വില്യംസ് കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. ഈ മാസം ആദ്യമായിരുന്നു സെറീനയ്ക്കും പങ്കാളി അലക്‌സിസ് ഒഹാനിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ടെന്നീസ് താരമായ അമ്മയെയും കുഞ്ഞിനെയും ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റെഡ്ഡിറ്റിന്റെ സഹ സ്ഥാപകനാണ് അലക്‌സിസ് ഒഹാനി. കുഞ്ഞിനെ സെറീനാ വില്യംസ് താരാട്ടു പാടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം വൈറലായി മാറുകയും കുഞ്ഞിന്റെ പേരിനൊപ്പം ജൂനിയര്‍ എന്ന് ചേര്‍ത്തിരിക്കുന്നത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. സാധാരണഗതിയില്‍ ആണ്‍കുട്ടികള്‍ക്ക് ചേര്‍ത്തിരുന്ന ജൂനിയര്‍ എന്ന വാല്‍ മകള്‍ക്കിട്ട് സെറീന തെറ്റിച്ചെന്നായിരുന്നു വെബ്‌സൈറ്റുകളിലെ പ്രധാന ചര്‍ച്ച.
 
Other News in this category

 
 




 
Close Window