Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
കണ്ണിലെ വെളുപ്പു പ്രതലത്തിനു പകരം അവിടെ മഷികൊണ്ടു നിറം നല്‍കാനായിരുന്നു ശ്രമം. പക്ഷേ, കണ്ണിന്റെ ഭംഗി നഷ്ടപ്പെട്ടു. മാത്രമല്ല, കാഴ്ചയും മങ്ങിക്കൊണ്ടിരിക്കുന്നു
reporter
ടാറ്റൂ തന്നെ എങ്ങനെയാണു വിപരീതമായി ബാധിച്ചതെന്നു വ്യക്തമാക്കുന്നൊരു കുറിച്ചും ഫെയ്‌സ്ബുക്കില്‍ നല്‍കി ഇരുപത്തിനാലുകാരിയായ കാറ്റ് ഗാലിങ്കര്‍ എന്ന കനേഡിയന്‍ മോഡല്‍. ഓഗസ്റ്റിലായിരുന്നു തന്റെ കാമുകനായിരുന്ന എറിക് ബ്രൗണ്‍ എന്ന േബാഡി മോഡിഫിക്കേഷന്‍ ആര്‍ട്ടിസ്റ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കണ്ണിനുള്ളിലെ വെളുത്ത പ്രതലത്തിനു പകരം കളര്‍ഫുള്‍ ആക്കാന്‍ കാറ്റ് തീരുമാനിച്ചത്. കൃഷ്ണമണിക്കു ചുറ്റുമുള്ള ഭാഗം പര്‍പ്പിള്‍ നിറത്തിലാക്കാന്‍ ആയിരുന്നു കാറ്റ് തീരുമാനിച്ചിരുന്നത്.
ടാറ്റൂവിനോടുള്ള പ്രണയം മൂത്താണ് ആ പെണ്‍കുട്ടി അന്ന് അങ്ങനെ ചെയ്തത്. തന്റെ കണ്ണിനെ കൂടുതല്‍ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ 'സ്‌ക്ലേരാ ടാറ്റൂ' അഥവാ കണ്ണിലെ വെളുപ്പു പ്രതലത്തിനു പകരം അവിടെ മഷികൊണ്ടു നിറം നല്‍കല്‍ ആയിരുന്നു ഉദ്ദേശം. പക്ഷേ ഫലമോ കണ്ണു കൂടുതല്‍ കുളമായെന്നു മാത്രമല്ല കാഴ്ച പോലും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇന്നവള്‍. കനേഡിയന്‍ മോഡല്‍ കൂടിയായ കാറ്റ് ഗാലിങ്കര്‍ എന്ന സുന്ദരിയ്ക്കാണ് ടാറ്റൂ മോഹം ദുരിതം വിതച്ചത്.

ഒരു പ്രശ്‌നം ഉണ്ടാക്കാനല്ല ഞാന്‍ ഇക്കാര്യം പങ്കുവെക്കുന്നത്, മറിച്ച് ഇതു ചെയ്തുതരാന്‍ നിങ്ങള്‍ക്ക് ആരെയാണ് ലഭിക്കുന്നതെന്നും ആ പ്രക്രിയ കൃത്യമായാണു ചെയ്യുന്നതെന്നും ഉറപ്പു വരുത്തണം. ഇതിനകം മൂന്നോളം തവണ ഞാന്‍ ആശുപത്രിയില്‍ പോയി, അലര്‍ജി വരാന്‍ തക്കതായി എനിക്കൊരു ഓമനമൃഗം പോലുമില്ല, കണ്ണിലേക്ക് തൊടുംമുമ്പ് എപ്പോഴും കൈകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു.

ആദ്യത്തെ ആഴ്ചയില്‍ ആന്റിബയോട്ടിക് ഡ്രോപ്‌സും ഇപ്പോള്‍ നാലുദിവസമായി സ്റ്റിറോയ്ഡ് ഡ്രോപ്‌സും ഉപയോഗിക്കുകയാണ്. അകത്തുള്ള നീരുവീഴ്ച കുറയ്ക്കാനാണിത്. പുറത്തെ നീര് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു. പര്‍പ്പിള്‍ ഡ്രോപ് ചെയ്ത സമയത്തെയും നീരുവന്ന സമയത്തെയും മൂന്നാഴ്ചയ്ക്കു ശേഷവുമുള്ള ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window