Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
നരേന്ദ്രമോദിയെ വിവാഹം കഴിക്കും വരെ സമരം ചെയ്യാന്‍ ശാന്തി തീരുമാനിച്ചു
reporter
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം കഴിക്കണം, അതിനായി ഒരു സമരം നടക്കുന്നുണ്ട്. അതും രാജ്യ തലസ്ഥാനത്ത്. ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിനു മുന്നില്‍ കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുന്നത്. പ്രധാനമന്ത്രിയെ വിവാഹം കഴിക്കാനാണ് ശാന്തിയുടെ സമരം.
സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തി സമരം ആരംഭിച്ചത്. തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു. 'എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല; എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്' പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഓം ശാന്തിയുടെ മറുപടി ഇങ്ങനെയാണ്.
എനിക്ക് മോഡിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വിവാഹമോചിതയായായ ഓംശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോഡിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി വെളിപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window