Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ലൗ ജിഹാദിനെതിരേ പ്രതികാരം ചെയ്യാന്‍ നീക്കം. ഹിന്ദു യുവാക്കളെക്കൊണ്ടു മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാനാണ് ശ്രമം. ആറു മാസത്തിനുള്ളില്‍ 2100 മുസ്ലിം പെണ്‍കുട്ടികളെ ഹിന്ദുക്കള്‍ വിവാഹം കഴിക്കും.
reporter
മുസ്ലീം യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ച് ഹിന്ദുവാക്കണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഹ്വാനം. മുസ്ലീം യുവതികളെ ഹിന്ദുവാക്കാനുള്ള 'റിവേഴ്‌സ് ലൗ ജിഹാദ്' പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനായ അജ്ജു ചൗഹാന്‍ വെളിപ്പെടുത്തി. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 2,100 മുസ്ലീം യുവതികളെ ഹിന്ദുക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആഗ്രയിലെ ക്ഷണ്ിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ ചൗഹാന്‍ വെളിപ്പെടുത്തി.
ലൗ ജിഹാദിനെ അനുകൂലിക്കുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയാണ് റിവേഴ്‌സ് ലൗ ജിഹാദ്. അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തന്നെ മറുപടി കൊടുക്കണം. എല്ലാ ജില്ലകളിലും പ്രത്യേകം പരിഗണന കൊടുക്കണം. എല്ലാ ഹിന്ദു വീടുകളിലുമായി ഏകദേശം 2,100 ഓളം മുസ്ലീം മരുമക്കള്‍ ഉണ്ടാവണം. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ഉറച്ച് വിശ്വാസിക്കുന്നതായി അജ്ജു ചൗഹാന്‍ പറഞ്ഞു. 150 ഓളം ഹിന്ദു നേതാക്കള്‍ മുസ്ലീം പെണ്‍കുട്ടികളുമായി പ്രണയത്തിലാണെന്നും അവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നെന്നും സംഘടനയ്ക്കറിയാം. അതിനാല്‍ തന്നെ അവരെ അനുകൂലിക്കുമെന്നും വിവാഹിതരാകാനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ യുവാക്കളുള്ള എല്ലാ ഹിന്ദു വീടുകളും സന്ദര്‍ശിച്ച് റിവേഴ്‌സ് ലൗ ജിഹാദിന് ആഹ്വാനം നല്‍കും. മുസ്ലീം വിദ്യാര്‍ഥികള്‍ കൂടുതലുള്ള കോളെജുകളും സംഘടന സന്ദര്‍ശിക്കും. മുസ്ലീം പെണ്‍കുട്ടികളോട് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ബോധവത്ക്കരിക്കും. ഹിന്ദുക്കളെ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് തലാഖിനെ കുറിച്ചോ രണ്ടാം വിവാഹത്തെ കുറിച്ചോ ഭയപ്പെടേണ്ട കാര്യമില്ല. മുസ്ലീം കുടുംബങ്ങളേക്കാള്‍ പുരോഗമനപരമായി ചിന്തിക്കുന്നവരാണ് ഹിന്ദുക്കള്‍. മുസ്ലീം യുവാക്കള്‍ ചെയ്യുന്നത് പോലെ തെറ്റിദ്ധരിപ്പിക്കുകയല്ല, പകരം തങ്ങളുടെ ഉദ്ദേശം മുസ്ലീം യുവതികളോട് വെളിപ്പെടുത്തണമെന്നും ചൗഹാന്‍ പറഞ്ഞു. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ച് ഹിന്ദു കുടുംബത്തിലെത്തുന്ന മുസ്ലീം യുവതികള്‍ പിന്നീട് ഹിന്ദുക്കളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window