Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
നിഹാദ് തന്റെ ജീവിതം തളര്‍ച്ചയില്‍ ഒടുക്കാന്‍ തയാറല്ല. അവന്‍ മാരത്തോണ്‍ ഓട്ടക്കാരനായി സ്വയം മാറി. ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ കഠിനപ്രയത്‌നത്തിന് ഒരുക്കമായിരുന്നു ഈ ചെറുപ്പക്കാരന്‍.
reporter
ഇന്‍സ്പിരേഷണല്‍ ആയ ഒരു കഥയാണ് നിഹാദ് പഞ്ചുവിന്റേത്. തലച്ചോറിലുണ്ടായ ഒരു മുറിവ് നിമിത്തം കുട്ടിയായിരിക്കുമ്പോള്‍ ശരീരത്തിന് ഭാഗികമായ തളര്‍ച്ച സംഭവിച്ചിരുന്നു നിഹാദിന്. എന്നാല്‍ വിധിയെ തന്റെ ജീവിതത്തെ തളര്‍ത്താന്‍ അനുവദിച്ചില്ല അയാള്‍. ഒരു മാരത്തോണ്‍ ഓട്ടക്കാരനായി സ്വയം മാറി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ ആ കഠിനപ്രയത്‌നത്തിന് ഒരുക്കമായിരുന്നു ഈ ചെറുപ്പക്കാരന്‍.
നമ്മുടെ ജീവിതത്തിലും ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം കാണിക്കാനാണത്. എസ്‌ഐപി ഇന്‍വെസ്റ്റ്‌മെന്റ് ആളുകള്‍ക്കിടയില്‍ പ്രചാരമേറുന്ന ഒരു കാലമാണിത്. പക്ഷെ പലപ്പോഴും ഇടയ്ക്കു വച്ച് ഇത് മുറിഞ്ഞു പോവാറുണ്ട്. പോക്കറ്റില്‍ പണമില്ലാത്തതു മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം. പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വെറുതെ കളയാന്‍ ആള്‍ക്കും താല്‍പര്യമില്ല. ഇവിടെയാണ് നിഷാദിന്റെ കഥയ്ക്ക് പ്രസക്തി.
എസ്‌ഐപി പോലെ തന്നെ. വാരിക്കോരി ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയാല്‍ നഷ്ടമാകും ഫലം. പക്ഷെ, യുക്തിപൂര്‍വം കാര്യങ്ങള്‍ ചെയ്താല്‍ വിജയം സുനിശ്ചിതം. ഏതെങ്കിലും ഒരു നിമിഷത്തിലെ തിരിച്ചടി കൊണ്ട് തന്നെ ഇത് ശരിയാവില്ല എന്ന് തോറ്റു പിന്‍വാങ്ങുന്ന പ്രകൃതമാണ് നിങ്ങള്‍ക്കെങ്കില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ഒരുപക്ഷെ സാധിക്കില്ലായിരിക്കും.
 
Other News in this category

 
 




 
Close Window