Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
രാഹുല്‍ ഈശ്വറിനൊപ്പം ശബരിമല കയറാനുള്ള തീരുമാനം റഫീഖ് അഹമ്മദും രാമനുണ്ണിയും വേണ്ടെന്നു വച്ചു. രാഹുലിനൊപ്പം യാത്ര നടത്തുന്നതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോഴാണ് റഫീഖ് പിന്മാറിയത്.
reporter
വര്‍ഗീയതയ്‌ക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തി കെപി രാമനുണ്ണിയും റഫീഖ് അഹമ്മദും രാഹുല്‍ ഈശ്വറും ചേര്‍ന്ന് നടത്താനിരുന്ന ശബരിമല യാത്രയില്‍നിന്ന റഫീഖ് അഹമ്മദ് പിന്മാറി. രാഹുല്‍ ഈശ്വറിനൊപ്പം നടത്തുന്ന യാത്രയ്ക്ക് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് റഫീഖ് അഹമ്മദിന്റെ പിന്മാറ്റം.


സത്ഭാവന യാത്രാ എന്ന് പേരിട്ടിരിക്കുന്ന യാത്രയെക്കുറിച്ച് എറണാകുളം പ്രസ് ക്ലബില്‍ വെച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. സ്‌നേഹോഷ്മളമായ ആത്മീയസ്വത്വം, മതമൈത്രിയുടെ കേരളാ മാതൃക, വിശ്വാസത്തിന്റെ വിമോചന വഴി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യാത്ര പദ്ധതിയിട്ടത്.

ഡിസംബര്‍ 27ന് കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ച് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിലൂടെ ശബരിമല എന്നതായിരുന്നു റൂട്ട് പ്ലാന്‍.

എന്നാല്‍, യാത്ര മാറ്റിവെയ്ക്കുകയാണെന്നും വിപുലമായി നടത്താനായാണ് തത്ക്കാലം മാറ്റിവെയ്ക്കുന്നതെന്നും അറിയിച്ച് കെപി രാമനുണ്ണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രാമനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

പ്രിയ സുഹൃത്തുക്കളെ,

സദ്ഭാവനായാത്ര എന്ന പേരില്‍ ഞാനും റഫീക് അഹമ്മദും രാഹുല്‍ ഈശ്വറും കൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്‍ശനം കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്‍ തീരുമാനിച്ചു.

സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് യാത്രക്ക് പിന്‍തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്‍ ആവേശോജ്ജ്വലമായിരുന്നു. വര്‍ഗ്ഗീയ നിര്‍മുക്തമായ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിടാതെ കൊണ്ടു,പോകുക തന്നെ ചെയ്യണം.

സ്‌നേഹാദരങ്ങളോടെ,
കെ.പി. രാമനുണ്ണി

റഫീഖ് അഹമ്മദിന്റെ അപ്രതീക്ഷിത പിന്മാറ്റമാണ് യാത്ര മാറ്റിവെയ്ക്കാന്‍ കാരണം. തന്ത്രി കുടുംബത്തില്‍ അംഗമായ രാഹുല്‍ ഈശ്വര്‍ കേരളത്തില്‍ തുറന്ന വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണെന്നും ഇത്തരമൊരാള്‍ക്കൊപ്പം യാത്ര നടത്തുന്നതിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി റഫീഖിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് സത്ഭാവനാ യാത്രയില്‍നിന്നും റഫീഖ് പിന്മാറിയത്.
 
Other News in this category

 
 




 
Close Window