Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
അടുക്കളയിലെ ജോലിക്കിടെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം?
reporter
അടുക്കളയിലൂടെ എങ്ങനെ ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം? ചോദ്യം പ്രസക്തമാണ്. അതിനുള്ള വഴികളുണ്ട്. പഴുത്ത തക്കാളിയുടെ പകുതിയെടുത്ത് ഒരു ടീസ്പൂണ്‍ സോഡാപൊടിയും ഒരു ടിസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി അഞ്ചു മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.നിറം വര്‍ധിക്കാന്‍ ഇത് ഉത്തമമാണ്. ത്വക്കിലെ മെലാനിന്റെ ഉദ്പാദനത്തെ തടയാനും അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലം ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
500 മില്ലി വെള്ളം എടുത്ത് അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും അരമുറി നാരങ്ങപിഴിഞ്ഞതിന്റെ നീരും ചേര്‍ക്കണം. ഈ മിശ്രിതം തണുപ്പിച്ച് ഐസ് ആക്കുക. ഈ ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് ദിവസവും രാവിലെ മുഖം രണ്ടു മിനുട്ട് നേരം മസാജ് ചെയ്യണം. ഇതിലൂടെ രക്തയോട്ടം വര്‍ധിക്കുകയും ചര്‍മ്മം ഫ്രഷായി ഇരിക്കുകായും ചെയ്യും.

ആപ്പിളെടുത്ത് അതിന്റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. പിന്നീട് ആപ്പിള്‍ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ക്കണം. അതിനു ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.



ഇടക്കിടക്ക് ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ കയറിയത് കൊണ്ടോ, അടുക്കള ഒന്ന് കാണാന്‍ കയറിയതുകൊണ്ടോ കാര്യമില്ല. അടുക്കളയില്‍ ഉള്ള ചില വസ്തുക്കള്‍ നമ്മുടെ ശരീരത്തില്‍ സൗന്ദര്യവര്‍ദ്ധനവിന് ഉതകും വിധം പ്രയോഗിച്ചാല്‍ മാത്രമേ കാര്യമുള്ളൂ.
 
Other News in this category

 
 




 
Close Window