Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ഭാര്യയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത രാമമൂര്‍ത്തിയുടെ കണ്ണ് മുന്‍പിലെ സീറ്റിലിരുന്ന യുവതിയിലായിരുന്നു. യുവതി ഉറങ്ങിയതിനിടെ രാമമൂര്‍ത്തി എന്തോ ചെയ്തു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ പോലീസിന്റെ പിടിവീണു.
reporter
വിമാനയാത്രയില്‍ ഉറങ്ങിപ്പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രഭു രാമമൂര്‍ത്തിയെന്ന ഇന്ത്യക്കാരന്‍ അമേരിക്കയില്‍ പിടിയിലായി. ലാസ് വേഗസില്‍ നിന്നുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിലാണ് സംഭവം. അമേരിക്കയിലെ മിഷിഗണിലാണ് അറസ്റ്റിലായത്.


അമേരിക്കയില്‍ താല്കാലിക വിസയിലെത്തിയ രാമമൂര്‍ത്തി ഭാര്യയോടൊപ്പമാണ് യുവതിയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 40 മിനിറ്റുകള്‍ക്ക് മുന്‍പാണ് യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി എത്തുന്നത്. ഉറങ്ങുകയായിരുന്നു തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.

എന്നാല്‍ താന്‍ ഭാര്യയുടെ ഒപ്പമാണ് ഇരുന്നതെന്നും യാതൊരു തരത്തിലും യുവതിയെ ഉപദ്രവിച്ചില്ലെന്നുമാണ് രാമമൂര്‍ത്തി പറയുന്നത്. ഗുളിക കഴിച്ചതിനാല്‍ ഉറങ്ങിപ്പോയെന്നും രാമമൂര്‍ത്തി പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഭാര്യയും ഇതേ കാര്യം തന്നെയാണ് പറയുന്നത്.
 
Other News in this category

 
 




 
Close Window