Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
കേരളത്തില്‍ കിട്ടാനില്ലെങ്കിലും OMR മദ്യത്തിന്റെ സ്രഷ്ടാവ് മരിച്ചപ്പോള്‍ മദ്യപാനികള്‍ക്ക് സങ്കടം...
reporter
മുന്‍പ് കേരളത്തില്‍ സുലഭമായി കിട്ടിയിരുന്ന ഓള്‍ഡ് മങ്ക് റം എന്ന ഒഎംആറിന്റെ സ്രഷ്ടാവായ പട്ടാളക്കാരന്‍ നിര്യാതനായി. ബ്രിഗേഡിയര്‍ കപില്‍ മോഹനാണ് ഒഎംആറിന്റെ സ്രഷ്ടാവ്. 88 വയസ്സുള്ള അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്. ഗാസിയാബാദിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജനുവരി ആറിന് അന്തരിച്ച ഇദ്ദേഹത്തെ പിറ്റേന്നുതന്നെ സംസ്‌കരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പണമില്ലാത്തവരുടെ മദ്യം എന്നറിയപ്പെട്ടിരുന്ന OMR എന്ന ബ്രാന്‍ഡ് ഇപ്പോള്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്നില്ല. കര്‍ണാടകയില്‍ പോയി വരുന്നവര്‍ സമീപ കാലത്ത് ഹൈ ക്ലാസ് മദ്യമായി വാങ്ങിക്കൊണ്ടു വരുന്നതു പോലും 350 രൂപ വിലയുള്ള OMR ആണ്. മദ്യപരുടെ ലോകത്ത് പ്രശസ്തമായിരുന്ന OMR ജനപ്രിയ മദ്യമായി മാറിയത് അതിന്റെ ലഹരിയുടെ മികവിലായിരുന്നത്രെ.
'ഓള്‍ഡ് മങ്ക്' റം നിര്‍മിക്കുന്ന മോഹന്‍ മീകിന്‍ ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു കപില്‍ മോഹന്‍. 2010ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹന്, സ്തുത്യഹര്‍ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ.

1954 ഡിസംബറിലാണ് ഇദ്ദേഹം 'ഓള്‍ഡ് മങ്ക്' റം പുറത്തിറക്കിയത്. കുറഞ്ഞ വില മുഖമുദ്രയാക്കിയെത്തിയ ഈ റം, മദ്യപാനികള്‍ക്കിടയില്‍ പെട്ടെന്നുതന്നെ പ്രശസ്തമായി. ഏറെക്കാലത്തേക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഡാര്‍ക്ക് റമ്മായിരുന്നു 'ഓള്‍ഡ് മങ്ക്'. ഏറെക്കാലം ഏറ്റവും വലിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബ്രാന്‍ഡ് കൂടിയായിരുന്നു ഇത്.

അതേസമയം, അടുത്ത കാലത്തായി 'ഓള്‍ഡ് മങ്ക്' റമ്മിന് പഴയ ജനപ്രീതി ഉണ്ടായിരുന്നില്ല. 2010നും 2014നും ഇടയ്ക്ക് ഓള്‍ഡ് മങ്കിന്റെ വില്‍പനയില്‍ 54 ശതമാനം ഇടിവുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window