Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
ടോപ്പും ദുപ്പട്ടയും - കോമ്പിനേഷന്‍ പാന്റ്‌സ്. നീളമുള്ള ടോപ് ആണെങ്കില്‍ ഒട്ടും കുറയ്‌ക്കേണ്ട, പാദംവരെ നീണ്ടു കിടക്കട്ടെ. ബോട്ടം പീസ് ആയി സ്‌ട്രെയിറ്റ് പാന്റ്‌സിനെ കൂടെക്കൂട്ടാം.
reporter
ഈ വര്‍ഷം മറ്റൊരു സൗന്ദര്യറാണി ഉണ്ടാകരുതെന്ന് ചുരിദാര്‍ സ്വയം തീരുമാനിച്ചോ? സംഗതികള്‍ ആ നിലയ്ക്കാണു പോകുന്നത്. കാഷ്വല്‍ വെയറായി പലരും ഇപ്പോഴും ചുരിദാറുകളെ കൂടെക്കൂട്ടുന്നുണ്ടെങ്കിലും കുറച്ചുനാളായി പാര്‍ട്ടികളില്‍ നിന്ന് ചുരിദാറുകള്‍ പൂര്‍ണമായും പുറത്തായിരുന്നു. ആ നിലയില്‍ നിന്നു ചുരിദാര്‍ ശക്തമായ തിരിച്ചു വരവു നടത്തിയിരിക്കുന്നു.


ടോപ് അല്‍പം സിംപിള്‍ ആയി മുട്ടിനു മുകളില്‍ നില്‍ക്കും. ബോട്ടം പീസ് ഓര്‍ഗന്‍സ പോലുള്ള പറന്നുയരുന്ന മെറ്റീരിയലുകളില്‍ പാവാടയോളം വട്ടത്തില്‍ വിടര്‍ന്ന് അഴകു നീര്‍ത്തി നില്‍ക്കുന്നു. ദുപ്പട്ട കഴുത്തില്‍ ചുറ്റി വള്ളിപോലെ പിന്നിലേക്ക് പടരും.

ഇനി അല്‍പം നീളമുള്ള ടോപ് ആണ് ഇഷ്ടമെങ്കില്‍ പിന്നെ ആ ഇഷ്ടം ഒട്ടും കുറയ്‌ക്കേണ്ട, പാദംവരെ നീണ്ടു കിടക്കട്ടെ. ബോട്ടംപീസ് ആയി വേണമെങ്കില്‍ മാത്രം സ്‌ട്രെയിറ്റ് പാന്റ്‌സിനെ കൂടെക്കൂട്ടാം. പോരെങ്കില്‍ ഫുള്‍ സ്‌കര്‍ടിനൊപ്പവും ട്രന്‍ഡി ഫിഷ് കട്ട് സ്‌കര്‍ടിനൊപ്പവും ചുരിദാര്‍ ടോപ്പും ദുപ്പട്ടയും പുതുമകള്‍ വിരിക്കുന്നു. ടോപ്പും ബോട്ടവും ഏതായാലും ദുപ്പട്ട മസ്റ്റ് ആണ്. എലഗന്റ് ആയ ഷോപീസുകള്‍ ആയി മാറുകയാണ് ദുപ്പട്ട ഈ വര്‍ഷം.

ലിനന്‍ മെറ്റീരിയലിലുള്ള പാര്‍ട്ടിവെയര്‍ ചുരിദാര്‍ സെറ്റുകള്‍ ആയിരിക്കും വരും ദിനങ്ങളില്‍ പാര്‍ട്ടികളിലെ കിരീടം ചൂടിയ റാണിമാര്‍. ഉപയോഗിക്കാനുള്ള സൗകര്യവും കിടിലന്‍ ലുക്കുമാണ് ലിനന്‍ തുണിയെ ചുരിദാറുകളില്‍ മുന്‍പന്തിയിലെത്തിക്കുന്നത്. ഏത് പ്രായക്കാര്‍ക്കും ഇണങ്ങും എന്നത് മറ്റൊരു സത്യം.
ചുരിദാര്‍ ടോപ്പുകളേക്കാള്‍ ഈ വര്‍ഷം പുതുമകള്‍ സൃഷ്ടിക്കാന്‍ പോകുന്നത് പാന്റുകളാണ്. മുണ്ടുടുത്ത് വരെ ടോപ്പും ദുപ്പട്ടയും അണിയുന്നത് പുതിയ ട്രെന്‍ഡാണെന്നാണ് കോസ്റ്റ്യും ഡിസൈനര്‍മാര്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window