Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
96ാം ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍. ഏഴ് അവാര്‍ഡുകളാണ് ഓപണ്‍ഹെയ്മര്‍ നേടിയത്.
Text By: Team ukmalayalampathram
മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ ഓപണ്‍ ഹെയ്മര്‍ സ്വന്തമാക്കി.

ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുത്ത റിബണ്‍ ധരിച്ചാണ് ഓസ്‌കാര്‍ ചടങ്ങിന് എത്തിയത്. അതേസമയം മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണ നഗ്നനായിട്ടായിരുന്നു.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം ഓപ്പണ്‍ഹൈമര്‍

മികച്ച നടി - എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്സ്)

മികച്ച സംവിധായകന്‍ - ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍)

മികച്ച നടന്‍ - കിലിയന്‍ മര്‍ഫി (ഓപ്പണ്‍ഹൈമര്‍)

ഒറിജിനല്‍ സോങ് - വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍, ബില്ലി എലിഷ്, ഫിനിയാസ് ഓ കോണല്‍ (ബാര്‍ബി)

ഒറിജിനല്‍ സ്‌കോര്‍ ലുഡ്വിഗ് ഗൊറാന്‍സണ്‍ (ഓപ്പണ്‍ഹൈമര്‍)

ബെസ്റ്റ് സൗണ്ട് - ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം - ദ വന്‍ഡര്‍ഫുള്‍ സ്റ്റോറി ഓഫ്! ഹെന്റി ഷുഗര്‍

മികച്ച ഛായാഗ്രഹണം - ഹൊയ്തെ വാന്‍ ഹൊയ്തമ (ഓപ്പണ്‍ഹൈമര്‍)

മികച്ച സഹനടി - ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്സ്)

മികച്ച സഹനടന്‍ - റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഓപ്പണ്‍ഹൈമര്‍)

ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്

മികച്ച ചിത്രം സംയോജനം - ജെനിഫര്‍ ലാമെ (ഓപ്പണ്‍ഹൈമര്‍)

ബെസ്റ്റ് വിഷ്വല്‍ എഫക്ട്സ് - ഗോഡ്സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം - ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം - ദ പുവര്‍ തിങ്സ്

ബെസ്റ്റ് മേക്ക്അപ്പ് - ദ പുവര്‍ തിങ്സ്

മികച്ച തിരക്കഥ - അനാട്ടമി ഓഫ് എ ഫാള്‍

മികച്ച അവലംബിത തിരക്കഥ - അമേരിക്കന്‍ ഫിക്ഷന്‍

മികച്ച അനിമേഷന്‍ ചിത്രം - ദി ബോയ് ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോര്‍ട്ട് - വാര്‍ ഈസ് ഓവര്‍, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് - ദ ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്
 
Other News in this category

 
 




 
Close Window