Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ അസ്വസ്ഥമാക്കുമെന്ന് പിണറായി വിജയന്‍; കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; അധികാരത്തിലെത്തിയാല്‍ നിയമം കടലിലെറിയുമെന്ന് കെ. സുധാകരന്‍.
Text By: Team ukmalayalampathram
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് കൊടുത്ത ഒരു കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണ്. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോടതി സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍,
'ഇന്ത്യാ' മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. ജീവനുള്ള കാലത്തോളം നടപ്പിലാക്കാന്‍ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം നാം ഭരണത്തില്‍ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയും. മനുഷ്യനെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ നമ്മുടെ ശരീരത്തില്‍ രക്തമുള്ള കാലത്തോളം അനുവദിക്കില്ല- കെ സുധാകരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window