Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
കാമുകനുമായി ഒത്തു ചേരാന്‍ ദുബായിയില്‍ എത്തിയ സോഫിയയെ പോലീസ് പൊക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞിട്ടും പോലീസ് വിട്ടില്ല. താരം ഇപ്പോള്‍ ബുര്‍ സ്‌റ്റേഷനില്‍.
Text By: Team ukmalayalampathram
ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ആറ് മണിക്കൂറോളം തടവില്‍ വച്ചെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് നടിയും ബിഗ് ബോസ്സ് സീസണ്‍ 7 മത്സരാര്‍ത്ഥിയുമായ സോഫിയ ഹയാത്ത് രംഗത്ത്. സുഹൃത്തും കാമുകനുമായ മുബാറക് ഈസ മുബാറക് മുഹമ്മദ് എല്‍ മെറൈഖിയുമായുള്ള വിവാഹത്തിനായാണ് കഴിഞ്ഞ ഡിസംബര്‍ 31 ന് രാത്രി സോഫിയ ദുബായിലെത്തിയത്. യാത്രാമദ്ധ്യേ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് സോഫിയ ഹയാത്ത് പറഞ്ഞു. ബ്രിട്ടീഷ് എംബസ്സിയുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്നെ അതിന് അനുവദിച്ചില്ലെന്ന് സോഫിയ ആരോപിച്ചു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചെങ്കിലും മിണ്ടാതിരിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് വൈദ്യ സഹായം നല്‍കാമെന്ന് പറഞ്ഞെങ്കിലും അതില്‍ പൂര്‍ണ വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് താന്‍ അത് സ്വീകരിച്ചില്ലെന്നും സോഫിയ വ്യക്തമാക്കി. ആറ് മണിക്കൂറോളം അവിടെ ജയിലില്‍ ചെലവഴിച്ച ശേഷമാണ് സോഫിയയെ ബുര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഒരു വനിതാ പോലീസും ഒപ്പമുണ്ടായിരുന്നുവെന്ന് സോഫിയ പറയുന്നു. സംഭവങ്ങളെത്തുടര്‍ന്ന് തനിക്ക് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന സമയത്തും പോലീസ് ഉദ്യോഗസ്ഥ ഫോണില്‍ ടിക്ടോക് വീഡിയോ കാണുകയായിരുന്നുവെന്നും സോഫിയ ആരോപിക്കുന്നു.
 
Other News in this category

 
 




 
Close Window