Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
പെരിന്തല്‍മണ്ണയില്‍ സിനിമ കാണാന്‍ പറ്റാതിരുന്നയാളുടെ പരാതിയില്‍ തിയേറ്റര്‍ ഉടമ 50000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവ്. തിയേറ്ററില്‍ കൃത്യമസമയത്ത് എത്തി. എന്നിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചുവെന്നാണ് പരാതി.
Text By: Team ukmalayalampathram
തിയേറ്ററില്‍ കൃത്യമസമയത്ത് എത്തിയിട്ടും തുടക്കംമുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് തിയേറ്ററുടമ 50,000 രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരേ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവര്‍ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ വിധി പ്രസ്താവിച്ചത്.

സംഭവം ഇങ്ങനെ- 2023 എപ്രില്‍ 30ന് 'പൊന്നിയന്‍ സെല്‍വന്‍ 2' പ്രദര്‍ശനം കാണുന്നതിന് വൈകിട്ട് 6.45ന് പരാതിക്കാര്‍ തിയേറ്ററിലെത്തി. എന്നാല്‍ 7ന് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. 10 മിനിറ്റ് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റര്‍ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഏഴിനു തന്നെ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റര്‍ അധികൃതര്‍ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പരസ്യം ചെയ്യല്‍

രാവിലെ 10, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് നാല്, ഏഴ്, രാത്രി 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം ഉണ്ടാകാറുള്ളത്. എല്ലാ സിനിമകളും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും 'പൊന്നിയന്‍ സെല്‍വന്‍ 2' എന്ന സിനിമ 2.55 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ടു മിനിറ്റ് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകര്‍ വൈകി എത്തുകയാണ് ഉണ്ടായതെന്നും തിയേറ്ററുകാര്‍ ബോധിപ്പിച്ചു.

സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെന്ന കാരണത്താല്‍ പ്രേക്ഷകന് സിനിമ പൂര്‍ണമായി കാണാന്‍ അവസരം നിഷേധിച്ച നടപടി സേവനത്തില്‍വന്ന വീഴ്ചയാണെന്ന് കമ്മീഷന്‍ വിധിച്ചു. വീഴ്ച വരുത്തിയതിനാല്‍ പരാതിക്കാരായ അഞ്ചുപേര്‍ക്കുമായി 50,000 രൂപ നഷ്ടപരിഹാരം നല്‍കണം.
 
Other News in this category

 
 




 
Close Window