Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ ആഷ്ഫോര്‍ഡില്‍ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുത്തത് മലയാളിയെ. ലേബര്‍ സ്ഥാനാര്‍ഥിയായി ചരിത്രം സൃഷ്ടിക്കുന്നത് സോജന്‍ ജോസഫ്.
Text By: Team ukmalayalampathram
മലയാളിയായ സോജന്‍ ജോസഫിനെ ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുത്തു. വിജയിച്ചാല്‍ യുകെയില്‍ ഈ സ്ഥാനം നിര്‍വഹിക്കുന്ന ആദ്യ കേരളീയ വംശജനായി മാറും. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. 2002 മുതല്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സോജന് മികച്ച അനുഭവ സമ്പത്തുണ്ട്.

ആഷ്ഫോര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാന നേട്ടമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു

എന്‍എച്ച്എസ് സേവനങ്ങള്‍, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിത ചെലവ് തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനും സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവന്‍ സമയ എംപിയെ നമുക്ക് ആവശ്യമാണ്. മാറ്റം വരുന്നു, നമുക്ക് ഒരുമിച്ച് ശോഭനമായ ഒരു ഭാവി പ്രദാനം ചെയ്യാം' -സോജന്‍ ജോസഫ് കുറിപ്പില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window