Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
അഭിഷേകാഗ്‌നി ലണ്ടന്‍ ബൈബിള്‍ കണ്‍ വെന്‍ഷന്‍ ഈമാസം 16ന് ചിങ്ഫോര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍
Text By: Team ukmalayalampathram
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ നടക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന് ഈമാസം 16ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ചിങ്ഫോര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.


ഈസ്റ്ററിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷനില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാര്‍ത്ഥനയോടെ സമാപിക്കും.


ഈ ആത്മീയ ആഘോഷത്തിലേക്ക് കുടുംബാംഗങ്ങളുമായി പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.


കണ്‍വെന്‍ഷന്‍ ദേവാലയത്തിന്റെ വിലാസം

Christ the King Catholic Parish, 455 Chingford Road, London, E4 8SP

അടുത്ത ടൗണുകളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ : 34, 97, 215

ട്യൂബ് സ്റ്റേഷന്‍: വാല്‍ത്തംസ്റ്റോ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07886460571, 07903867625
 
Other News in this category

 
 




 
Close Window