Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട. വ്‌ലോഗര്‍മാര്‍' എന്നു പറഞ്ഞ് നടത്തുന്ന സിനിമാ നിരൂപണങ്ങള്‍ നിയന്തിക്കണം. റിവ്യൂ ബോംബിങ്ങിന് തടയിടണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.
Text By: Team ukmalayalampathram
റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. വ്‌ലോഗര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്തിക്കുന്നതടക്കം 33 പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ്‌ക്യൂറി ശുപാര്‍ശ.

മലയാളത്തില്‍ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ റിവ്യു ബോംബിങ് നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിരുന്നു. റിവ്യൂ ബോംബിങ്ങിന് തടയിടണമെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ റിവ്യൂ ബോംബിങ് സിനിമയെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് അമിക്കസ്‌ക്യൂറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പത്തോളം നിര്‍ദേശങ്ങളുമായാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് മാര്‍?ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാര്‍നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമേ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന തീരുമാനത്തിലെത്തുകയുള്ളൂ.

സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടതത്താതിരിക്കുക തുടങ്ങിയ പത്തോളം നിര്‍ദേശങ്ങളാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. വ്യൂവില്‍ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്‌ലോഗര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം.
 
Other News in this category

 
 




 
Close Window