Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിനു ശക്തിയുണ്ട്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് മാറുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ.
Text By: Team ukmalayalampathram
'40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിന് ശക്തിയുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് 140 കള്ളക്കേസുകള്‍ എടുത്തു. മുന്നണികളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും' ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് മാറുമെന്ന നിലപാടുമായി ലത്തീന്‍ സഭ.

മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട 140 കള്ള കേസുകള്‍ എടുത്തു.
40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിനാകും. സമദൂരത്തില്‍ നിന്ന് മാറാനാണ് സഭയുടെയും കത്തോലിക്ക അസോസിയേഷനെയും തീരുമാനം എന്നും ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി നിലപാട് വ്യക്തമാക്കി.

ലത്തീന്‍ സഭയുടെ തീരുമാനത്തിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തില്‍ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്
 
Other News in this category

 
 




 
Close Window