Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
മലയാളിയുടെ പ്രഭാത ഭക്ഷണമായ ദോശയ്ക്ക് യുകെയില്‍ വന്‍ സ്വീകാര്യത. ആശുപത്രി കാന്റീനുകളില്‍ ദോശയ്ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുന്നു. മലയാളി നഴ്‌സുമാരാണ് ഇവിടെ ദോശയുടെ പ്രചാരകര്‍.
Text By: Team ukmalayalampathram
മലയാളിയുടെ ദോശ പെരുമ കടല്‍ കടന്ന് ഇംഗ്ലണ്ടിലും തരംഗമായിരിക്കുകയാണ്. ഗ്ലോസ്റ്ററിലെ എന്‍എച്ച്എസ് ആശുപത്രി യുകെയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസ്റ്റഷെയറിലെ എന്‍എച്ച്എസ് ആശുപത്രിയിലെ കാന്റീനില്‍ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയില്‍ ചമ്മന്തിയും സാമ്പാറും കൂടി ചേര്‍ന്നപ്പോള്‍ 400 ദോശയാണ് മിനിറ്റുകള്‍ക്കകം ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാര്‍ ഏറെയായി സാധനം തീര്‍ന്ന് പോയതുകൊണ്ട് പലര്‍ക്കും ഈ വിഭവം ആസ്വദിക്കാനും പറ്റിയില്ല. സ്വദേശികള്‍ക്കും സോഡയുടെ രുചി പിടിച്ചു.


ദോശ പെരുമ എന്‍എച്ച്എസ് കാന്റീനില്‍ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എന്‍എച്ച്എസ് ആശുപത്രി കാന്റീന്‍ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുണ്‍, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആവശ്യക്കാര്‍ ഏറിയതോടെ ദോശയും സാമ്പാറും കാന്റീനിലെ പതിവ് വിഭവം ആക്കുകയാണ് ഇവര്‍ . മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എന്‍എച്ച് എസ് ജീവനക്കാര്‍ക്ക് 50% വിലക്കുറവില്‍ 1.5 പൗണ്ടിനാണ് ലഭിച്ചത്.


എന്‍എച്ച്എസ് കാന്റീനിലെ ദോശ പെരുമ മറ്റു കാന്റീനുകളിലും ചലനം ഉണ്ടാക്കുമെന്നുറപ്പാണ്.
 
Other News in this category

 
 




 
Close Window