Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസ്; പ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു
Text By: Team ukmalayalampathram
ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കന്യാകുമാരി സ്വദേശി ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി കാമുകനെ കൊലപ്പെടുത്തിയതാണു കേസ്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ഗ്രീഷ്മയും സംഘവും ഹര്‍ജി ഫയല്‍ ചെയ്തത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അധികാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണെന്നും ഹര്‍ജിയിലുണ്ട്.

പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു, കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തത്.
 
Other News in this category

 
 




 
Close Window