Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി; മക്കളെ ഏറ്റെടുക്കാന്‍ പറ്റില്ലെന്നു യുവതി. അഞ്ച്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു.
Text By: Team ukmalayalampathram
ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പുതുക്കാട് ആര്‍ ആര്‍ നിവാസില്‍ രാജേഷ് എന്ന 43 വയസ്സുകാരനാണ് മരിച്ചത്. അച്ഛനും അമ്മയും ഇല്ലാതായതോടെ അനാഥരായ ഇവരുടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന് അമ്മ അറിയിച്ചതിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് ഇവരുടെ ബന്ധുക്കളോടും സമിതി അന്വേഷിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്ഥലം എംഎല്‍എയും പഞ്ചായത്ത് പ്രസിഡണ്ടും ചേര്‍ന്ന് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നാം തീയതി മുതല്‍ തന്നെ മരിച്ച രാജേഷിന്റെ ഭാര്യ ജിഷയെ കാണാതായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ജിഷ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു പോയതാണെന്ന് കണ്ടെത്തി. ഭാര്യ ഉപേക്ഷിച്ചു പോയതില്‍ മനോവിഷമത്തില്‍ രാജേഷ് ചവറ മടപ്പള്ളിയിലെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
 
Other News in this category

 
 




 
Close Window