Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
കറുത്ത പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ശരിയാകില്ലെന്ന് കലാമണ്ഡലം സത്യഭാമ. അതില്‍ വിശദീകരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് സത്യഭാമയുടെ രോഷ പ്രകടനം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും അപലപിച്ച് കേരള കലാമണ്ഡലം.
Text By: Team ukmalayalampathram
കറുത്ത പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ശരിയാകില്ലെന്ന് കലാമണ്ഡലം സത്യഭാമ. അതില്‍ വിശദീകരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് സത്യഭാമയുടെ രോഷ പ്രകടനം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും അപലപിച്ച് കേരള കലാമണ്ഡലം.



സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും അപലപിച്ച് കേരള കലാമണ്ഡലം. വിസിയും രജിസ്ട്രാറും വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയില്‍ വ്യക്തമാക്കി.
Watch Video: -


ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
 
Other News in this category

 
 




 
Close Window