Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 150 ആയി
Text By: Team ukmalayalampathram
187 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ആക്രമണവുമായി ബന്ധമുള്ള 11 പേരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ നാലുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ്‌ഐഎസ്-കെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തെ അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്തെത്തി. രക്തരൂക്ഷിതവും പ്രാകൃതവുമായ ഭീകരാക്രമണമാണിതെന്ന് പുടിന്‍ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിന്‍, ഞായറാഴ്ച ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു.

''ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് രക്തരൂക്ഷിതമായ, നിഷ്ഠൂരമായ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. അതിന്റെ ഇരകള്‍ ഡസന്‍ കണക്കിന് നിരപരാധികളും സാധാരണക്കാരുമായിരുന്നു. മാര്‍ച്ച് 24 ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കുന്നു''- പുടിന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window