Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് വീടിനു തീപിടിച്ച് മരിച്ചു: പൊള്ളലേറ്റു മരിച്ചത് 33 വയസ്സുകാരി ഷെറിന്‍ ജാക്‌സന്‍
Text By: Team ukmalayalampathram
ഓസ്‌ട്രേലിയയില്‍ സിഡ്നിക്ക് സമീപം ഡുബ്ബോയില്‍ മലയാളി നഴ്‌സ് പൊള്ളലേറ്റു മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍ ജാക്‌സനാണ് മരിച്ചത്. ടെക്സ്റ്റയില്‍ എഞ്ചിനീയറായ ജാക്‌സന്റെ ഭാര്യയാണ് 33 വയസ്സുകാരി ഷെറിന്‍. പത്തനംതിട്ട കൈപ്പട്ടുര്‍ സ്വദേശിയാണു ജാക്‌സന്‍. വീടിനു തീപിടിച്ച് ഗുരുതരാവസ്ഥയില്‍ഡുബ്ബോ ഹോസ്പിറ്റലില്‍ എത്തിച്ച ഷെറിന്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
അപകടം നടന്നപ്പോള്‍ ജാക്ക്‌സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു. ഷെറിന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടു നിലയുള്ള വീട്ടില്‍ അഗ്‌നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
 
Other News in this category

 
 




 
Close Window